വരുൺ ചക്രവർത്തി മുതൽ ശ്രീശാന്ത് വരെ; തമിഴ് സിനിമയിൽ അഭിനയിച്ച ക്രിക്കറ്റ് താരങ്ങൾ

Sun, 24 Apr 2022-10:21 am,

ലക്ഷ്മൺ ശിവരാമകൃഷ്ണൻ - 1990-ൽ പുറത്തിറങ്ങിയ ‘രാജ കയ്യാ വച്ച’ എന്ന സിനിമയിൽ നായകൻ പ്രഭുവിനൊപ്പം ഒരു കോമഡി സീനിൽ ലക്ഷ്മൺ ശിവരാമകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. 

കൃഷ്ണമാചാരി ശ്രീകാന്ത് - ആദ്യ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന താരമാണ് കൃഷ്ണാചാരി ശ്രീകാന്ത്. അദ്ദേഹം മാധവനൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ പ്രിയമാന തോഴി എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായി എത്തിയ മാധവനൊപ്പം ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. വിക്രം ആണ് ചിത്രം സംവിധാനം ചെയ്തത്.  

സദഗോപൻ രമേഷ് - 2008ൽ പുറത്തിറങ്ങിയ സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലാണ് സദ​ഗോപൻ രമേഷ് അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ ജയം രവിയുടെ സഹോദരനായാണ് രമേശ് എത്തുന്നത്. പോട്ട പോട്ടി എന്ന ചിത്രത്തിലും രമേശ് അഭിനയിച്ചിട്ടുണ്ട്.

വരുൺ ചക്രവർത്തി - ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കു മുൻപ് തന്നെ സിനിമയിൽ അഭിനയിച്ച താരമാണ് വരുൺ ചക്രവർത്തി. 2014-ൽ ശുചീന്ദ്രൻ സംവിധാനം ചെയ്ത് വിഷ്ണു വിശാൽ നായകനായ ഹിറ്റ് ചിത്രമായ ജീവയിൽ വരുൺ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് വരുൺ സിനിമയിൽ അഭിനയിച്ചതായി പലരും അറിഞ്ഞ് തുടങ്ങിയത്.

ഹർഭജൻ സിംഗ് - ഇന്ത്യൻ ടീമിന്റെ ഇതിഹാസ സ്പിന്നറായ ഹർഭജൻ സിംഗ് ഐപിഎൽ പരമ്പരയിൽ മുംബൈ, കൊൽക്കത്ത, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ചെന്നൈ ടീമിന് വേണ്ടി കളിക്കുമ്പോൾ അദ്ദേഹം തമിഴിൽ ട്വീറ്റുകൾ ചെയ്തിരുന്നു. ഇത് ആവണം സംവിധായകരുടെ ശ്രദജ്ധ നേടിയത്. 2021-ൽ പുറത്തിറങ്ങിയ ഡിക്കിലോണ, ഫ്രണ്ട്ഷിപ്പ് എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഒരു വെബ് സീരീസിലും ഹർഭജൻഅഭിനയിച്ചിട്ടുണ്ട്.

ഇർഫാൻ പത്താൻ - ഇന്ത്യൻ ടീമിന്റെ ഓൾറൗണ്ടറായ ഇർഫാൻ പത്താൻ വരാനിരിക്കുന്ന കോബ്ര എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചട്ടുണ്ട്. വിക്രം നായകനാകുന്ന ചിത്രം വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിലെ ഇർഫാൻ പത്താന്റെ കഥാപാത്രത്തെ കാണാൻ ആരാധകർ ആകാംക്ഷയിലാണ്.

ശ്രീശാന്ത് - ക്രിക്കറ്റ് ലോകത്ത് വിവാദങ്ങളിൽ അകപ്പെട്ട താരമായിരുന്നു ശ്രീശാന്ത്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശ്രീ സിനിമയിലേക്ക് ചുവടുറപ്പിക്കുകയാണ്. റിലീസിനൊരുങ്ങുന്ന വിഘ്നേഷ് ശിവൻ ചിത്രം കാത്തുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിൽ ശ്രീശാന്ത് അഭിനയിച്ചിട്ടുണ്ട്. മുൻപ് മലയാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് ചിത്രത്തിൽ ഇത് ആദ്യമായാണ്. ചിത്രത്തിലെ ‍ഡിപ്പം ഡപ്പം എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പാട്ടിനിടയിൽ നടി സാമന്തയുടെ അരികിൽ ശ്രീശാന്ത് ഇരിക്കുന്നത് കാണാം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link