ആഞ്ചലീന ജോളിയുടെ ആരും കാണാത്ത ചിത്രങ്ങൾ ...
June 4, 1975 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലായിരുന്നു ആഞ്ചലീന ജോളിയുടെ ജനനം.
ആഞ്ചലീനയുടെ അച്ഛൻ അഭിനേതാവായിരുന്നു കൂടാതെ അമ്മയും സഹോദരനും അഭിനേതാക്കളാണ്.
ആഞ്ചി എന്ന പേരിലും ആഞ്ചലീന അറിയപ്പെടുന്നു.
1982 ൽ ചലച്ചിത്ര ജീവിതം ആരംഭിച്ച ആഞ്ചലീന ജോളി 'Lookin' to Get Out' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിച്ചത്.
ഏഴാമത്തെ വയസ്സിലായിരുന്നു ആഞ്ചലീനയുടെ സിനിമലോകത്തേക്കുള്ള പ്രവേശനം.
1993 ൽ "Cyborg 2" എന്ന ചിത്രത്തിൽ ആഞ്ചലീന നായികയായി എത്തി.
UNHCR യുമായും അഭയാർഥികളുമായും നടത്തിയ പ്രവർത്തനത്തിന് 2005ൽ ആഞ്ചലീന ജോളിക്ക് Global Humanitarian Action Award ലഭിച്ചു.
1998 ൽ ആഞ്ചലീന HBOയുടെ ബയോപിക് സിനിമയിൽ അഭിനയിച്ചു. അതിൽ മോഡൽ ജിയ കാരംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സിനിമ അമേരിക്കൻ മോഡലായ ജിയ കാരംഗിയുടെ യഥാർത്ഥ ജീവിത കഥയായിരുന്നു. ഇതിൽ അവരൂടെ മയക്കുമരുന്നിന്റെ ദുരൂപയോഗവും ഒടുവിൽ 26 മത്തെ വയസ്സിൽ എയ്ഡ്‌സ് ബാധിച്ചുള്ള മരണവും ചിത്രീകരിച്ചിരുന്നു.
എയ്ഡ്‌സ് ബാധിച്ച സ്ത്രീയെ ചിത്രത്തിൽ അവതരിപ്പിച്ചതിന് ആഞ്ചലീനയ്ക്ക് Golden Global- ൽ നിരവധി അവാർഡുകൾ ലഭിച്ചു.
ആഞ്ചലീന ജോളി 1995 ൽ നടൻ ജോണി ലീ മില്ലറെ വിവാഹം കഴിച്ചുവെങ്കിലും 1999 ൽ വിവാഹമോചനം നേടി. രണ്ടാമത് 2000 ൽ ബില്ലി ബോബ് തോൺടണെ (Bob Thornton)വിവാഹം കഴിച്ചുവെങ്കിലും 2003 ൽ വിവാഹമോചനം നേടി.
നടൻ ബ്രാഡ് പിറ്റുമായി (Brad Pitt) 2014 ൽ വിവാഹിതയായ ആഞ്ചലീനയ്ക്ക് Shiloh, Knox, Vivienne എന്നീ മൂന്നു മക്കളുണ്ട്. ഇവരെകൂടാതെ Maddox, Zahara, Pax എന്നീ 3 കുട്ടികളെയും ആഞ്ചലീന ദത്തെടുത്തിരുന്നു. അങ്ങനെ 6 കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.