`Shershaah, `83`, Jersey, Bellbottom: 2021-ൽ തീയേറ്റർ കീഴടക്കാനൊരുങ്ങുന്ന ബോളിവുഡ് ഹിറ്റുകൾ
സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന ഷേർഷയിൽ. ക്യാപ്റ്റൻ വിക്രം ബാത്രയുടെ ജീവിതമാണ് പറയുന്നത്. ചിത്രത്തിന്റെ റിലീസ് ജൂലൈ രണ്ടിനാണ്. കാർഗിൽ യുദ്ധവും പ്രമേയമാണ്.
രൺവീർ സിങ്ങ് നായകനാകുന്ന 83യിൽ 1983ലെ ഇന്ത്യയുടെ വേൾഡ് കപ്പ് ജയമാണ് പ്രമേയം. കപിൽദേവിനെയാണ് രൺവീർ അവതരിപ്പിക്കുന്നത്
അക്ഷയ് കുമാർ നായകനാകുന്ന ബെൽബോട്ടത്തിൽ 1980 കളിലെ പശ്ചാത്തലമാണ് ആവിഷ്കരിച്ചിരിക്കുന്നത്. മെയ് 28-നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്
നവംബർ അഞ്ച് ദീപാവലി ദിനത്തിലാണ് ജേഴ്സി റിലീസിനെത്തുന്നത്. ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകനാകുന്നത്.
വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ്. മൈതാൻ,ഒക്ടോബർ 15 ദസറക്കാണ് ചിത്രം റിലീസിന് എത്തുന്നത്.