Urvashi Rautela: ദുക്കാൻ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ ഉർവശി റൗതേല!!
സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്
അഭിനയത്തേക്കാൾ സ്‌റ്റൈലും വിവാദങ്ങളും കൊണ്ട് വാര്‍ത്താ തലക്കെട്ടുകളിൽ ഇടം നേടിയ ഉർവശി റൗതേല വീണ്ടും തന്‍റെ ഗ്ലാമറസ് സ്റ്റൈല്‍ പുറത്തെടുത്തിരിയ്ക്കുകയാണ്.
ദുക്കാൻ എന്ന ചിത്രത്തിന്‍റെട്രെയിലർ ലോഞ്ചിൽ 'അനിമൽ' സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം ഉർവ്വശി റൗതേലയെ എത്തി. ഈ സമയത്ത് ഉർവ്വശി റൗതേല ഇളം പച്ച നിറത്തിലുള്ള സൽവാർ സ്യൂട്ടാണ് ധരിച്ചിരുന്നത്. ഉർവശി റൗതേലയുടെ ഈ ലളിതമായ ശൈലി ആരാധകര്‍ക്ക് ഏറെ പ്രിയമായി.
ഉര്‍വശി റൗതേല അതി സുന്ദരിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.. സൗന്ദര്യം പോലെതന്നെ അവരുടെ വസ്ത്രധാരണവും എന്നും ചര്‍ച്ചാവിഷയമാണ്. കോടികള്‍ വിലമതിക്കുന്ന വസ്ത്രം ധരിച്ച് അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു....!!
ഉർവശി റൗതേല ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഫാഷൻ വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ഈ സുന്ദരി ഒരിക്കലും പരാജയപ്പെടുന്നില്ല.