Instagram ന്റെ `Recently Deleted` ഫീച്ചർ എന്ത്? നിങ്ങളുടെ ഡിലീറ്റ് ചെയ്‌ത Insta Post കൾ എങ്ങനെ തിരികെ ലഭിക്കും?

Fri, 05 Feb 2021-11:54 am,

Instagram എല്ലാവർക്കും പ്രിയപ്പെട്ടതും ശ്രദ്ധ നേടിയതുമായ ഒരു ആപ്പാണ്. ഇൻസ്റ്റാഗ്രാമിന്റെ ഫീച്ചേഴ്സ് തന്നെയാണ് ഈ പ്രശസ്തിക്ക് കാരണം. ലോകത്തിലെമ്പാടുമായുള്ള ആപ്പിന്റെ യൂസർ ബേസ് ഒരു ബില്യൺ ആണ്. 2010 ലാണ് ഇൻസ്റ്റാഗ്രാം ആരംഭിച്ചത്. ഉടൻ തന്നെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായി മാറിയ ആപ്പ് 2012ൽ Facebook ഏറ്റെടുത്തു.  

ഇൻസ്റ്റാഗ്രാം അടുത്തിടെ "Recently Deleted" എന്ന ഫീച്ചർ ആരംഭിച്ചു, ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കാനാണ് ഈ ഫീച്ചർ. അബദ്ധത്തിൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ അത് വീണ്ടെടുക്കാനാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നത്.

Instagram app നിങ്ങളുടെ ഫോണിൽ ഓപ്പൺ ചെയ്യുക 

പ്രൊഫൈൽ സെക്ഷനിലേക്ക് കടക്കുക 

വലത് വശത്തുള്ള Hamburger മെനുവിൽ ക്ലിക്ക് ചെയ്യുക

Settings ലേക്ക് പോകുക

സെറ്റിങ്‌സിൽ "Account" ഓപ്ഷനിൽ കടക്കുക 

അക്കൗണ്ട് ഓപ്ഷനിൽ "Recently Deleted" സെക്ഷൻ എടുക്കുക   "Recently Deleted" സെക്ഷനിൽ നിന്ന് ഡിലീറ്റ് ചെയ്‌ത photos, videos, Reels, IGTV Videos, or Instagram Stories  സെലക്ട് ചെയ്യുക.

സെലക്ട് ചെയ്ത ശേഷം Restore ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link