Flood Fury : ഗംഗാനദിയിൽ ജലനിരപ്പ് ഉയരുന്നു; ഉത്തർപ്രദേശിലും ബീഹാറിലും പ്രളയം; ചിത്രങ്ങൾ കാണാം

Sat, 14 Aug 2021-5:39 pm,

കഴിഞ്ഞ 24 മണിക്കൂറുകളിൽ ഗംഗ നദിയിലെ ജലനിരപ്പ് വളരെയധികം ഉയർന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലും ബിഹാറിലും പ്രളയം. ജാർഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളും പ്രളയ ഭീതിയിലാണ്. സെൻട്രൽ വാട്ടർ കമ്മീഷൻ (CWC) സ്റ്റേഷനുകൾ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബീഹാറിലെ 18 സ്റ്റേഷനുകളും ഉത്തർപ്രദേശിലെ ഏഴ് സ്റ്റേഷനുകളും കടുത്ത പ്രളയക്കെടുതിയാണ് സൂചിപ്പിക്കുന്നത്.

ബീഹാറിന്റെ തലസ്ഥാനമായ പാട്നയിൽ വൻതോതിലാണ് ജലം കയറി കൊണ്ടിരിക്കുന്നത്. ഗംഗയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വീടുകളിലും വെള്ളംകയറി ആരംഭിച്ചിട്ടുണ്ട്. (Credits: ANI) 

 യുപി യിലെ പ്രയാഗ്രാജ്, വാരാണസി, ഗാസിപൂർ, ബിഹാറിലെ ബക്‌സർ, പട്ന, മുങ്കർ, ഭഗൽപൂർ , ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് , പശ്ചിമ ബംഗാളിലെ മാൽഡ, മുർഷിരാബാദ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (Credits: ANI)

 

കഴിഞ്ഞയാഴ്ച യമുനയുടെ പോഷകനദികളിൽ ഉണ്ടായ  വെള്ളപ്പൊക്കമാണ് ഇപ്പോൾ ഗംഗ നദിയുടെ ജലനിരപ്പ് ഉയരാൻ കാരണം. ഈ സാഹചര്യം  പൂർണ്ണമായും അവസാനിക്കാൻ മൂന്ന് മൂതൽ അഞ്ച്‌ ദിവസങ്ങൾ വരെ എടുക്കും. (Credits ANI)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link