Vastu Tips: നെ​ഗറ്റീവ് എനർജി അകറ്റാം; വീട്ടിൽ നിന്ന് ഈ 7 കാര്യങ്ങൾ ഒഴിവാക്കൂ

Mon, 24 Jul 2023-7:51 pm,

ക്ലോക്ക് നിലച്ചു കഴിഞ്ഞാൽ പിന്നെ അത് വീട്ടിൽ സൂക്ഷിക്കരുത്. വാസ്തു പ്രകാരം ഇത് വീട്ടിൽ നെഗറ്റീവ് എനർജി വ്യാപിക്കുന്നത് വർദ്ധിപ്പിക്കുന്നു.

പൊട്ടിയ ഗ്ലാസ്സുകൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇതിലൂടെ നിങ്ങളുടെ സ്വന്തം വാക്കുകളോ മറ്റുള്ളവർ പറയുന്ന വാക്കുകളോ നിമിത്തം നിങ്ങൾ അസ്വസ്ഥനാകാം.

വാസ്തു പ്രകാരം പൊട്ടിയ പാത്രങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. പൊട്ടിയ ഗ്ലാസുകളോ പാത്രങ്ങളോ ഒരിക്കലും ഉപയോഗിക്കരുത്. ഇത് ദൗർഭാഗ്യത്തിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു.

വാടിയ പൂക്കൾ ഒരിക്കലും വീട്ടിൽ വയ്ക്കരുത്. ഇത് വീട്ടിൽ നെഗറ്റിവിറ്റി വർദ്ധിപ്പിക്കുന്നു.

പഴയ കലണ്ടറുകൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. അവ ഭൂതകാലത്തെ സൂചിപ്പിക്കുന്നു, അവ കഴിഞ്ഞ വർഷങ്ങളിലെ ഊർജ്ജം ഉൾക്കൊള്ളുന്നു. പിന്നോട്ട് നോക്കുന്നതിനേക്കാൾ മുന്നോട്ട് പോകുന്നതാണ് നല്ലത്.

കള്ളിച്ചെടി പോലുള്ള മുള്ളുള്ള ചെടികൾ വീട്ടിൽ വച്ചുപിടിപ്പിക്കരുത്. ഇത് വീട്ടിൽ നെഗറ്റിവിറ്റി വർദ്ധിപ്പിക്കുന്നു.

വീട്ടിൽ ആരും ഉപയോ​ഗിക്കാത്ത കസേര ദോഷകരമായ ആത്മാക്കളെ വീട്ടിലേക്ക് ക്ഷണിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ആരെങ്കിലും അതിൽ പതിവായി ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക അല്ലെങ്കിൽ വീട്ടിൽ നിന്നും നീക്കം ചെയ്യുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link