Vastu Tips: ലക്ഷ്മീദേവിയുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക! ഈ തെറ്റുകൾ വരുത്തരുത്
ലക്ഷ്മീദേവിയുടെ ചിത്രം വീട്ടിൽ സൂക്ഷിക്കുന്നത് ഭക്തർക്ക് അനുഗ്രഹവും സമ്പത്തും നൽകും. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ലക്ഷ്മിദേവിയുടെ വിവിധ ചിത്രങ്ങളും വിഗ്രഹങ്ങളും വിപണിയിൽ വാങ്ങാൻ കിട്ടുമെങ്കിലും ഇവ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ലക്ഷ്മി ദേവി ഇരിക്കുന്നതായുള്ള ചിത്രം സൂക്ഷിക്കുന്നത് ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഇടയാക്കും.
വീടോ ഓഫീസോ ഏത് സ്ഥലത്താണെങ്കിലും ലക്ഷ്മി ദേവി ഇരിക്കുന്നതായുള്ള ചിത്രം വയ്ക്കാൻ ശ്രദ്ധിക്കണം.
ലക്ഷ്മി ദേവി നിൽക്കുന്നതായുള്ള ചിത്രം ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാകാനും സാമ്പത്തിക നഷ്ടം ഉണ്ടാകാനും കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)