Vastu Tips: വീടിന്റെ വടക്ക് ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്; ദാരിദ്ര്യം നിങ്ങളെ വിട്ടുപോകില്ല
വാസ്തുശാസ്ത്രം അനുസരിച്ച്, വടക്കുദിശ ലക്ഷ്മിദേവിയുമായും കുബേര ഭഗവാനുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശയിൽ ഭാരമുള്ള വസ്തുക്കൾ സൂക്ഷിക്കരുത്. ഇത് വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും.
വാസ്തുശാസ്ത്ര പ്രകാരം, ചെരിപ്പുകൾ വടക്കുദിശയിൽ വയ്ക്കരുത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകുന്നതിന് കാരണമാകും. ഇത് വീട്ടിൽ വിവിധ പ്രശ്നങ്ങൾക്കും കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.
വീടിൻറെ വടക്ക് ദിശയിൽ അടച്ച മതിൽ പാടില്ല. ഈ ദിശ പണത്തിൻറെ വരവിൻറെ ദിശയായാണ് കരുതപ്പെടുന്നത്. ഇവിടെ വാതിലോ ജനലോ വച്ച് ചുവർ പണിയുന്നതിന് തടസമില്ല. എന്നാൽ അടച്ച ചുവർ ദോഷമാണ്.
വീടിൻറെ വടക്ക് ദിശയിൽ ഒരിക്കലും ചവറ്റുകുട്ട വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മീദേവിയുടെ അപ്രീതിക്ക് കാരണമാകും. ഇത് കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.
വീടിൻറെ വടക്കുദിശയിൽ കക്കൂസ് നിർമിക്കരുത്. ഈ ദിശയിൽ കക്കൂസ് നിർമിക്കുന്നത് നല്ലതല്ല, ഇത് ദൌർഭാഗ്യത്തിന് കാരണമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)