Vastu Tips For Money: ഈ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കൂ! സമ്പത്തും സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും!
പിച്ചളയിൽ തീർത്ത പശുവിൻറെ വിഗ്രഹം സൂക്ഷിക്കുന്നത് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി ഉണ്ടാകുന്നതിനും സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും സഹായിക്കും. ഇത് പഠനത്തിൽ ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും.
പിച്ചളയിലോ വെള്ളിയിലോ തീർത്ത മത്സ്യത്തിൻറെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം നൽകും. ഇത് വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ആമ ദീർഘായുസിൻറെ പ്രതീകമാണ്. ആമയുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് സന്തോഷവും സമാധാനവും നൽകുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും ആമയുടെ വിഗ്രഹം സൂക്ഷിക്കാം.
ഫെങ് ഷൂയി പ്രകാരം, ഒട്ടകത്തിൻറെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ബിസിനസിൽ ലാഭം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിൽ പിച്ചളയിലോ വെള്ളിയിലോ തീർത്ത ആനയുടെ രൂപം സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി ഉണ്ടാകാനും രാഹുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)