Vastu Tips: അടുക്കളയിൽ ഈ സാധനം സൂക്ഷിക്കൂ, അന്നപൂർണാദേവിയുടെ അനുഗ്രഹം ഉണ്ടാകും; ദാരിദ്ര്യം പടിക്ക് പുറത്ത്
ഹിന്ദു വിശ്വാസം അനുസരിച്ച് ഓരോ നിർമിതിയിലും വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. വീട് നിർമിക്കുമ്പോൾ അടുക്കളയുടെ വാസ്തുശാസ്ത്രം വലിയ പ്രധാന്യം അർഹിക്കുന്നു.
ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായാണ് അടുക്കളയെ കണക്കാക്കുന്നത്. വാസ്തുശാസ്ത്രം അനുസരിച്ച്, ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും ആദരണീയമായി കണക്കാക്കപ്പെടുന്നത് അടുക്കളയെയാണ്.
അടുക്കളയിൽ എന്തെങ്കിലും വാസ്തു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുടുംബത്തെ മുഴുവൻ ബാധിക്കുന്നു. അടുക്കളയിലാണ് അന്നപൂർണാദേവി കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
അടുക്കളയിലെ വാസ്തുദോഷങ്ങൾ പരിഹരിക്കാൻ അടുക്കളയിലെ സ്ലാബിൽ ഒരു ചെമ്പുപാത്രത്തിൽ വെള്ളം നിറച്ച് സൂക്ഷിക്കണം. ഇപ്രകാരം ചെയ്താൽ വീട്ടിൽ ഒരിക്കലും ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകില്ല.
അടുക്കളയിൽ ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ച് സൂക്ഷിക്കുന്നതിന് കൃത്യമായ ദിശ തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. പാത്രം എപ്പോഴും കിഴക്ക് ദിശയിൽ വയ്ക്കണം.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.