High Uric Acid: ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ശ്രദ്ധിക്കുക; ഈ പച്ചക്കറികൾ നിങ്ങൾക്ക് നല്ലതല്ല
യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മൂത്രത്തിലൂടെ പോകുന്നതിൽ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
തക്കാളിയിൽ പ്യൂരിനുകളുടെ അളവ് കുറവാണെങ്കിലും ഗ്ലൂട്ടാമേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇവ സന്ധിവാതത്തിൻറെ അവസ്ഥ വഷളാക്കും. ഗ്ലൂട്ടാമേറ്റ് രക്തത്തിലെ യൂറിക് ആസിഡിൻറെ അളവ് വർധിപ്പിക്കും.
ചീര വളരെ പോഷകഗുണമുള്ളതാണ്. എന്നാൽ, ഇവയിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന സമയത്ത് യൂറിക് ആസിഡിൻറെ അളവ് വർധിപ്പിക്കുന്നു.
കൂണിൽ ചെറിയ അളവിൽ പ്യൂരിൻ അടങ്ങിയിരിക്കുന്നു. നിലവിൽ ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്ക് ഇത് അവസ്ഥ വഷളാക്കും.
പയറുവർഗങ്ങളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവയിൽ ചെറിയ അളവിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന യൂറിക് ആസിഡുള്ളവർക്ക് സന്ധിവേദന വർധിപ്പിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. എന്നാൽ, ഇത് രക്തത്തിലെ പ്യൂരിൻറെ അളവ് വർധിപ്പിക്കും. ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്കും സന്ധിവാതം ഉള്ളവർക്കും ഇത് ഗുണകരമല്ല. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)