Shukra - Ketu Conjunction: ശുക്ര-കേതു സംയോഗം; ഈ 3 രാശികൾക്ക് ഇനി ഐശ്വര്യത്തിന്റെ നാളുകൾ
ശുക്രൻ ബുധന്റെ രാശി ചിഹ്നത്തിലേക്ക് പ്രവേശിക്കുമ്പോൾ കേതുവുമായി ഒരു സംയോജനം രൂപപ്പെടും. ശുക്രന്റെയും കേതുവിന്റെയും ഈ സംയോജനം സെപ്റ്റംബർ 17 വരെ നിലനിൽക്കും. ഏകദേശം 9 മാസത്തിനുശേഷം കന്നിരാശിയിൽ കേതു-ശുക്രൻ സംയോജനം രൂപപ്പെടുന്നതിനാൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഏതൊക്കെയാണ് ആ രാശിയെന്ന് നോക്കാം.
ശുക്രന്റെയും കേതുവിന്റെയും സംയോജനം കന്നി രാശിക്കാരെ സമ്പന്നരാക്കും. ഈ സമയം വ്യവസായികൾക്ക് നല്ലതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ കടബാധ്യതയൊഴിയും. നിക്ഷേപത്തിനും അനുകൂല സമയമാണിത്.
ശുക്രൻ-കേതു സംയോഗം ധനുരാശിക്കാർക്ക് ഗുണകരമാണ്. ഗ്രഹങ്ങളുടെ ശുഭപ്രഭാവത്താൽ വ്യാപാരികൾക്ക് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ക്രമേണ ഇല്ലാതാകാൻ തുടങ്ങും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
കേതു-ശുക്ര സംയോജനം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. സർക്കാർ ജോലി ചെയ്യുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ബിസിനസ്സ് സാഹചര്യങ്ങൾ മികച്ചതായിരിക്കും. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.