Venus Nakshatra Gochar: ശുക്രൻ വിശാഖം നക്ഷത്രത്തിലേക്ക്; ഒക്ടോബറിൽ ഇവരെ പിടിച്ചാൽ കിട്ടില്ല!
Shukra Nakshatra Gochar 2024: ശുക്രൻ ഒരു നിശ്ചിത സമയത്തിനു ശേഷം രാശി മാറുന്നതോടൊപ്പം നക്ഷത്രവും മാറാറുണ്ട്. അതിന്റെ ഫലം 12 രാശിക്കാരേയും ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനിക്കും. ജ്യോതിഷ പ്രകാരം ശുക്രൻ ഈ സമയത്ത് ചോതി നക്ഷത്രത്തിലും തുലാം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഒക്‌ടോബർ മാസത്തിൻ്റെ തുടക്കത്തിൽ അതായത് ഒക്ടോബർ അഞ്ചിന് ശുക്രൻ ചോതി നക്ഷത്രത്തിൽ നിന്നും വിശാഖം നക്ഷത്രത്തിൽ പ്രവേശിക്കും
ശുക്രൻ തന്റെ സുഹൃത്തായ വ്യാഴത്തിൻ്റെ രാശിയിലേക്ക് മാറുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇതിലൂടെ ഇവർക്ക് കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാൻ കഴിയും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ശുക്രൻ വിശാഖം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഏതൊക്കെ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.
ഒക്‌ടോബർ അഞ്ചിന് പുലർച്ചെ 12:20 നാണ് ശുക്രൻ വിശാഖ നക്ഷത്രത്തിൽ പ്രവേശിക്കുന്നത്. ഇത് ഒക്‌ടോബർ 16 വരെ ഇവിടെ തുടരും. ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളിൽ പതിനാറാമത്തെ നക്ഷത്രമാണ് വിശാഖം.
ഈ രാശിയുടെ അധിപൻ വ്യാഴമാണ്. ഈ നക്ഷത്രത്തിൽ ശുക്രൻ സംക്രമിക്കുന്നത് ചിലർക്ക് സന്തോഷം, ഐശ്വര്യം, നേട്ടം, ശക്തി, സന്തോഷം എന്നിവ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
ഈ രാശിയുടെ അധിപൻ വ്യാഴമാണ്. ഈ നക്ഷത്രത്തിൽ ശുക്രൻ സംക്രമിക്കുന്നത് ചിലർക്ക് സന്തോഷം, ഐശ്വര്യം, നേട്ടം, ശക്തി, സന്തോഷം എന്നിവ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഇവർക്ക് ശുക്രൻ്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഈ രാശിക്കാർക്ക് അവരുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. നിരവധി യാത്രകൾ നടത്താണ് യോഗം, കരിയരിൽ നേട്ടങ്ങൾ ഉണ്ടാകും, വിദേശത്ത് ജോലി ചെയ്യാനുള്ള നിങ്ങളുടെ സ്വപ്നം നടക്കും, ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, വ്യാപാര രംഗത്തും നല്ല ലാഭം ഉണ്ടാകും. ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ വന്നുചേരും
മിഥുനം (Gemini): ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രൻ പ്രവേശിക്കുന്നത്. ഇതിലൂടെ ഇവർക്ക് ബിസിനസ്സിലും ധാരാളം നേട്ടങ്ങൾ ലഭിക്കും,കരിയറിൽ മികച്ച നേട്ടങ്ങൾ ലഭിക്കും, അവാർഡിനോടൊപ്പം ചില വലിയ ഉത്തരവാദിത്തങ്ങളുംലഭിക്കും. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നത് നേട്ടങ്ങൾ നൽകും. വാതുവെപ്പ് വഴിയും മറ്റും നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാൻ യോഗം, ജീവിതത്തിൽ സന്തോഷം ഉണ്ടാകും, പങ്കാളിയുമായുള്ള ഐക്യം വർദ്ധിക്കും
ചിങ്ങം (Leo): ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രൻ വരുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ വലിയ വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും, വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും. ശുക്രൻ്റെയും വ്യാഴത്തിൻ്റെയും അനുഗ്രഹം ഉണ്ടെങ്കിൽ എല്ലാ മേഖലകളിലും വിജയത്തോടൊപ്പം വളരെയധികം ബഹുമാനവും ലഭിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്ന ആളുകൾക്കും ധാരാളം വിജയം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതിയും ക്രമേണ മെച്ചപ്പെടാം. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നേക്കാം. ജീവിതത്തിൽ സമാധാനം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)