Venus Rise 2023: ആഗസ്റ്റ് 18 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും, 4 രാശിക്കാരുടെ ഭാഗ്യം മാറി മറിയും
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ ചലനം ശുഭ അശുഭകരമായ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. സുഖദാതാവായ ശുക്രന്‍ 2023 ആഗസ്റ്റ് 18 ന് വൈകുന്നേരം 7.17 ന് കർക്കടകത്തിൽ ഉദിക്കും. ഈ കാലയളവ് ഏകദേശം 23 ദിവസമായിരിക്കും. ഇടവം, തുലാം രാശിക്കാരുടെ അധിപനാണ് ശുക്രന്‍. ആരുടെയെങ്കിലും രാശിയിൽ ശുക്രൻ ഉന്നതനാണെങ്കിൽ അവർക്ക് ആഡംബരങ്ങൾ, ദാമ്പത്യ സന്തോഷം, ഭൗതിക സന്തോഷം, പ്രശസ്തി എന്നിവ ലഭിക്കും. ഇപ്പോൾ, കർക്കടകത്തിൽ ശുക്രന്‍റെ ഉദയം ചില രാശികള്‍ക്ക് മികച്ച ഫലങ്ങൾ ലഭിക്കും. ആ രാശികളെകുറിച്ച് അറിയാം...
മേടം (Aries Zodiac Sign)
ഈ രാശിയുടെ സംക്രമ ജാതകത്തിന്‍റെ നാലാം ഭാവത്തിൽ ശുക്രൻ ഉദിക്കും. ജീവിതപങ്കാളി, ആരോഗ്യപ്രശ്‌നങ്ങൾ, സമ്പാദ്യങ്ങൾ, ഗാർഹികജീവിതത്തിലെ അസ്വസ്ഥതകൾ എന്നിവയാൽ നിങ്ങൾ വിഷമിച്ചിരുന്നെങ്കിൽ, ശുക്രന്‍റെ ഉദയത്തോടെ അവയില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. നിങ്ങളുടെ പ്രയത്നങ്ങൾ ശുഭകരമായ ഫലങ്ങൾ നൽകും, ജീവിതത്തില്‍ സന്തോഷം ദൃശ്യമാകും
ഇടവം (Taurus Zodiac Sign)
ഇടവം രാശിക്കാരുടെ മൂന്നാം ഭാവത്തിൽ ശുക്രൻ ഉദിക്കും. അതിനാൽ, ഈ രാശിക്കാര്‍ക്ക് അവരുടെ പഴയ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ കഴിയും. ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ട് പോകാനും സാധിക്കും. സർഗ്ഗാത്മക എഴുത്ത്, അച്ചടി, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ കാലയളവിൽ നേട്ടങ്ങൾ ലഭിക്കും.
കര്‍ക്കിടകം ( Cancer Zodiac Sign)
കർക്കടകത്തിലെ 4, 11 ഭാവങ്ങളുടെ അധിപൻ ശുക്രനാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് ശുക്രൻ വളരെ പ്രധാനമാണ്. ശുക്രൻ നിങ്ങളുടെ രാശിയുടെ ആദ്യ ഭാവത്തിൽ അതായത് ലഗ്നഭാവത്തിൽ ഉദിക്കുന്നതിനാൽ, ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും കൂടാതെ ഈ രാശിക്കാര്‍ അവരുടെ വ്യക്തിത്വത്താൽ എല്ലാവരേയും ആകർഷിക്കും.
മീനം (Pisces Zodiac Sign):
മീനം രാശിക്കാര്‍ പ്രണയജീവിതത്തിലെ വഴക്കുകൾ, പിണക്കങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാൽ വളയുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാകുകയാണ്. പങ്കാളിയുമായി അടുത്ത ബന്ധം സ്ഥാപിക്കും. കരിയറിന്‍റെ കാര്യത്തിലും ഇത് ഏറെ അനുകൂല സമയമായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)