Venus Saturn Conjunction: ശനി-ശുക്ര സംയോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ലഭിക്കും അളവില്ലാത്ത സമ്പത്തും ഒപ്പം ഭാഗ്യവും...!
മാര്‍ച്ച് 7ന് ശുക്രന്‍ കുംഭത്തില്‍ സംക്രമിക്കുകയാണ്. ശനി ഇതിനോടകം തന്നെ സംക്രമിച്ചു കഴിഞ്ഞു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു കൂടിച്ചേരല്‍ ഉണ്ടാകുന്നത് എന്നതാണ് സവിശേഷത. ഈ കൂടിച്ചേരല്‍ കാരണം വലിയ നേട്ടമുണ്ടാകാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.
മിഥുനം: ശനി-ശുക്ര സംയോഗത്താല്‍ ഏറെ ഗുണങ്ങൾ കാത്തിരിക്കുന്നത് മിഥുനം രാശിക്കാരെയാണ്. കൈ നിറയെ നേട്ടങ്ങളും അളവില്ലാത്ത ഭാഗ്യവും ഇവരെ തേടിയെത്തും. അപ്രതീക്ഷിത സാമ്പത്തിക പുരോഗതിയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ജോലിക്കാര്യത്തിൽ പ്രൊമോഷൻ ഉൾപ്പെടെ വലിയ ഉയർച്ച ഉണ്ടാകും. ബിസിനസുകാർക്ക് നല്ല രീതിയിൽ ലാഭം ലഭിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ചും ഇത് വളരെ മികച്ച സമയമാണ്.
സാമ്പത്തിക പുരോഗതി തന്നെയാണ് ശനി-ശുക്ര സംയോഗത്തിൽ മിഥുനം രാശിക്കാരെ തേടിയെത്തുക. നിക്ഷേപകരെ സംബന്ധിച്ചും ഇത് നേട്ടങ്ങളുടെ കാലമാണ്. നിക്ഷേപകർക്ക് വലിയ ലാഭം സ്വന്തമാക്കാനാകും. ശനിയുടെ അനുഗ്രഹം ഇവർക്കൊപ്പമുള്ളതിനാൽ ഭാഗ്യം ഒരിക്കലും ഈ രാശിക്കാരെ വിട്ടുപോകില്ല.
മകരം: ശനി-ശുക്ര സംയോഗം മകരം രാശിക്കാർക്ക് ഏറെ ഗുണകരമാണ്. ഇവർക്ക് ഭാഗ്യത്തിന്റെ വലിയ പിന്തുണയുണ്ടാകും. ഇതിലൂടെ കൈ നിറയെ പണം വന്നുചേരും. കണ്ണടച്ച് തുറക്കുമ്പോഴേയ്ക്കും സാമ്പത്തിക നിലയിൽ വലിയ മാറ്റമുണ്ടാകും. ബിസിനസുകാരെ സംബന്ധിച്ച് ഇത് ലാഭമുണ്ടാക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച സമയമാണ്. ഈ കാലത്ത് മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിലൂടെ കുടുംബത്തിലും സന്തോഷം നിറയും. ദാമ്പത്യ ജീവിതവും മികച്ചതാവും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. ശുക്രന്റെ അനുഗ്രഹത്താൽ മകരം രാശിക്കാര്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കും.
ഇടവം: ശുക്ര-ശനി സംയോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാർക്ക് മികച്ച ലാഭം ഉണ്ടാകുന്ന സമയമാണിത്. ജോലിക്കാര്യത്തിലാണെങ്കിൽ ഇടവം രാശിക്കാർക്ക് പ്രൊമോഷന് സാധ്യതയുണ്ട്. തൊഴിൽരഹിതർക്ക് ഈ സമയത്ത് ജോലി ലഭിക്കും. എല്ലാം കൊണ്ടും സാമ്പത്തിക പുരോഗതിയാണ് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്.
കുംഭം: ശനി ശുക്ര സംയോഗം കാരണം നേട്ടങ്ങളാൽ സമ്പന്നരാകാൻ പോകുന്നവരാണ് കുംഭം രാശിക്കാർ. ഈ രാശിയിലാണ് ശനി ശുക്ര സംയോഗം ചേരുന്നത്. ജോലിക്കാര്യത്തിൽ ഉയർച്ചയുണ്ടാകും. ഇതുവഴി സാമ്പത്തിക പുരോഗതി കൈവരിക്കാനാകും. തൊഴിൽരഹിതർക്ക് ആശിച്ച ജോലിയിൽ പ്രവേശിക്കാനാകും. ഭാഗ്യത്തിന്റെ അകമ്പടി എല്ലായ്പ്പോഴും കൂടെയുണ്ടാകും. കുടുംബാന്തരീക്ഷവും മെച്ചപ്പെടും.