Navpancham Rajayoga: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!

Thu, 03 Oct 2024-7:47 am,

Shukra Shani Yuti: പഞ്ചാംഗമനുസരിച്ച് ശനിയും ശുക്രനും ചേർന്ന് നവപഞ്ചമ യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്.

Navpancham Yoga Benefits: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിന് ശേഷം  രാശിമാറ്റം നടത്തുകയും അതിലൂടെ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കുകായും ചെയ്യാറുണ്ട്.

 ഈ യോഗങ്ങൾ ഭൂമിയിലും മനുഷ്യരിലും നേരിട്ട് സ്വാധീനം ചെലുത്തുകായും ചെയ്യാറുണ്ട്. 

ഇപ്പോഴിതാ 100 വർഷങ്ങൾക്ക് ശേഷം ശുക്രനും ശനിയും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ രാശികളിലും ഇതിന്റെ സ്വാധീനം ഉണ്ടാകും.

എന്നാൽ ഈ സമയത്ത് ഭാഗ്യം മാറാൻ സാധ്യതയുള്ള 3  രാശികളുണ്ട്. ഇവർക്ക് ഈ സമയത്ത് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

തുലാം (Libra): നവപഞ്ചമ രാജയോഗംഇവർക്ക് ധാരാളം ഗുണം നൽകും. കാരണം ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ മാളവ്യ രാജയോഗവും സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഈ സമയത്ത് ഇവർക്ക് ബഹുമാനവും പ്രശസ്തിയും മഹത്വവും ലഭിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രൻ ഇരിക്കുന്നത്. അതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് പ്രണയബന്ധങ്ങളിൽ വിജയം നേടാൻ കഴിയും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം, കിട്ടാനുള്ള പണം തിരികെ കിട്ടും, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, ബിസിനസിൽ ലാഭം, പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

മകരം (Capricorn): നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പണത്തിൻ്റെയും തൊഴിലിൻ്റെയും ഭവനത്തിലാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം, കരിയറിൽ പുരോഗതി, വാതുവെപ്പ്, ലോട്ടറി, ഓഹരികൾ എന്നിവയിൽ നിന്ന് ലാഭം, ജോലിയിൽ വിജയം, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും.

കുംഭം (Aquarius): നവപഞ്ചമ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് മംഗളകരവും ഫലദായകവുമായിരിക്കും. കാരണം ഈ രാശിലാണ് നിലവിൽ ശനി സ്ഥിതി ചെയ്യുന്നത്. ശുക്രൻ ഇവരുടെ ഭാഗ്യ സ്ഥാനത്തുണ്ട്, ഈ കാലയളവിൽ നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും, വാഹനമോ വസ്തുവോ വാങ്ങാൻ യോഗം, ഭാഗ്യം കൂടെയുണ്ടാകും.  മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാൻ യോഗം, നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാണ് യോഗമുണ്ടാകും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link