Shukra Gochar 2023: ശുക്രൻ മിഥുന രാശിയിലേയ്ക്ക്, ഈ രാശിക്കാരുടെ ജീവിതം കലങ്ങിമറിയും

Fri, 28 Apr 2023-5:03 pm,

ഇടവം (Taurus Zodiac Sign) 

ഈ കാലയളവില്‍ മനസ് അസ്വസ്ഥമായി തുടരും. ആത്മവിശ്വാസം കുറയാം. കുടുംബജീവിതം വേദനാജനകമായിരിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് അഭിപ്രായഭിന്നത നിലനിൽക്കും. ആരോഗ്യം ശ്രദ്ധിക്കുക. ഇണയുമായി കലഹം  ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാം. ഏത് ജോലി ചെയ്യുമ്പോഴും ക്ഷമയോടെ ചെയ്യുക, തിടുക്കം കാണിക്കരുത്. 

ചിങ്ങം  (Leo Zodiac Sign) 

 ഈ രാശിക്കാര്‍ കോപം നിയന്ത്രിക്കുക, ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. പിതാവുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സംസാരിക്കും മുന്‍പ് ആലോചിയ്ക്കുക, ജീവിത പങ്കാളിയുമായി അകൽച്ച ഉണ്ടാകാം. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. 

വൃശ്ചികം (Scorpio Zodiac Sign)

ഈ  രാശിക്കാരുടെ മനസ് അസന്തുഷ്ടവും അസ്വസ്ഥവുമാകാം. സംഭാഷണത്തിൽ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ വർധിച്ചേക്കാം. ജോലിസ്ഥലത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ക്ഷമക്കുറവ് ഉണ്ടാകും. ഇണയുടെ ആരോഗ്യം മോശമാകാം. ചെലവുകൾ വർധിച്ചേക്കാം. 

മകരം (Capricon Zodiac Sign)

ആത്മവിശ്വാസത്തോടെയിരിക്കുക, എന്നാൽ അമിത ഉത്സാഹം ഒഴിവാക്കുക. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ വർദ്ധിക്കും. നിങ്ങളുടെ സംസാരത്തിൽ നിയന്ത്രണം നിലനിർത്തുക, അല്ലാത്തപക്ഷം  കാര്യങ്ങൾ കൂടുതല്‍ മോശമായേക്കാം . മനസ്സ് ഏറെ അസ്വസ്ഥമാകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link