Shukra Gochar 2023: 16 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം!

Mon, 30 Jan 2023-6:25 am,

മീനരാശിയിലെ ശുക്രന്റെ ഈ സംക്രമണം വളരെ പ്രധാനമാണ്. ശുക്രന്റെ ഈ സംക്രമണം ഏതൊക്കെ രാശികൾക്കാണ് വൻ ഗുണം എന്ന് നമുക്ക് നോക്കാം.  

 

കർക്കിടകം (Cancer):  കർക്കടകത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഭാഗ്യ ഭാവത്തിലായിരിക്കും.  ഇവിടെ ഈ സമയം വ്യാഴവും ഉണ്ട്. അതിനാൽ ഈ രാശികാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. പ്രശ്‌നങ്ങൾ കുറയുകയും പണം ലഭിക്കുകയും ചെയ്യും. പണമില്ലാത്തതിനാൽ എന്തെങ്കിലും പണി മുടങ്ങി കിടക്കുന്നുണ്ടെങ്കിൽ  അത് പൂർത്തിയാകും. ജോലി മാറുന്നതിലൂടെയും വിജയം കൈവരിക്കാനാകും. ഇതോടൊപ്പം ഒരു പുതിയ അവസരവും നിങ്ങളെ തേടിയെത്താം.

ചിങ്ങം (Leo): ശുക്രന്റെ സംക്രമം കാരണം ചിങ്ങ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ ഇതിനകം എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതിലൂടെ നിങ്ങളുടെ സാമ്പത്തിക വശം കൂടുതൽ ശക്തമാകും.

 

കന്നി (Virgo):  കന്നി രാശിക്കാരുടെ ബിസിനസ്സിൽ വർദ്ധനവുണ്ടാകും. ജീവിതപങ്കാളിയുമായി എവിടെയെങ്കിലും യാത്ര ചെയ്യാൻ പ്ലാൻ ചെയ്തേക്കാം. കൂടാതെ ജോലിയിൽ പ്രമോഷനും ലഭിക്കും. ആരോഗ്യവും മെച്ചപ്പെടും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും.  ഈ സമയം നിങ്ങളുടെ വ്യക്തിത്വവും തിളങ്ങും.

വൃശ്ചികം (Scorpio):  ശുക്രന്റെ ഈ സംക്രമണം വൃശ്ചികം രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. പഠനത്തിനായി വിദേശത്ത് പോകാനും സാധ്യതയുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഇണയുമായി നല്ല സമയം ചിലവഴിക്കും. ഈ സമയം നിങ്ങൾക്ക് ഒരുപാട് സന്തോഷം നൽകും.

കുംഭം (Aquarius): ഈ രാശികകർക്ക് ഈ സമയം കരിയറിന് നല്ലതാണ്. വസ്തു ഇടപാടുകൾ ഗുണം ചെയ്യും. ദീർഘദൂര യാത്രകൾ സാമ്പത്തിക നേട്ടങ്ങൾ സൃഷ്ടിക്കും. വീട്ടിൽ ഒരു ചടങ്ങോ വിവാഹമോ ഉണ്ടാകാം. ബാങ്ക് ബാലൻസും കൂടും.

മീനം (Pisces):  ശുക്രന്റെ ഈ സംക്രമണം മീന രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും.  നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ നിങ്ങൾക്ക് നേട്ടം നൽകും. ബിസിനസ് വിപുലീകരിക്കാനുള്ള ആസൂത്രണവും ഫലം നൽകും. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link