Kendra Tirkona Rajyoga: ശുക്രൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!

Fri, 13 Sep 2024-7:55 pm,

Shukra Gochar: ജ്യോതിഷത്തിൽ പഞ്ച മഹാപുരുഷ രാജയോഗത്തെയും കേന്ദ്ര ത്രികോണ രാജയോഗത്തേയും കുറിച്ച് വിവരിച്ചിട്ടുണ്ട്. 

ജാതകത്തിൽ ഈ രാജയോഗം ഉള്ള വ്യക്തിക്ക് ഭൗതിക സുഖം ലഭിക്കും ഒപ്പം ധനത്തിന് ഒരു കുറവുമുണ്ടാകില്ല.  ഇപ്പോഴിതാ ശുക്രന്റെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.

സെപ്റ്റംബർ 18 ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും അതിലൂടെ കേന്ദ്ര ത്രികോണ രാജ്യയോഗവും മാളവ്യ രാജ്യയോഗവും രൂപീകരിക്കും.

ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും ഈ സമയം പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

തുലാം (Libra): കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും, കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ, ഈ കാലയളവിൽ ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും, എടുത്ത തീരുമാനങ്ങളും ചെയ്ത പ്രവർത്തനങ്ങളും അഭിനന്ദിക്കപ്പെടും, ഈ കാലയളവിൽ നിങ്ങളുടെ സ്വത്ത് വർധിക്കാൻ സാധ്യത, പണം ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും, വിവാഹിതർ ഈ സമയത്ത് സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം

ധനു (Sagittarius):  ഇവർക്ക് കേന്ദ്ര ത്രികോണ രാജയോഗം വൻ ഗുണങ്ങൾ നൽകും. കാരണം ശുക്രൻ ഈ രാശിയുടെ വരുമാന-ലാഭ ഭവനത്തിലേക്കാണ് കടക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് ഇവരുടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, ജോലി മാറുന്നതിനെക്കുറിച്ച് ഏറെ നാളായി ചിന്തിച്ചിരുന്നവർക്ക് മാറ്റം കിട്ടും, നിക്ഷേപത്തിൽ നേട്ടം വ്യാപാരത്തിൽ ഈ സമയത്ത് ഒരു വലിയ ഇടപാട് ലഭിക്കും

മകരം (Capricorn): കേന്ദ്ര ത്രികോണ രാജയോഗം ഇവർക്കും പ്രയോജനകരമായിരിക്കും, കാരണം ശുക്രൻ ഈ രാശിയുടെ കർമ്മ ഗൃഹത്തിലേക്കാണ് സംക്രമിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് സമ്പത്തിൽ വർദ്ധനവ്, ധനലാഭം, ജോലിസ്ഥലത്തെ പ്രകടനം മെച്ചപ്പെടും, തൊഴിൽ രഹിതരായവർക്ക് പുതിയ ജോലി, വ്യവസായികൾക്ക് പുതിയ ഓർഡറുകൾ ലഭിക്കും. ഫിലിം, മീഡിയ, ഫാഷൻ ഡിസൈനിംഗ്, മോഡലിംഗ് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് നല്ല നേട്ടങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link