Venus Transit 2024: സമ്പത്ത് കുന്നുകൂടും, ആ​ഗ്രഹിച്ചതെല്ലാം സഫലമാകും; ഈ രാശിക്കാര്‍ക്ക് ലഭിക്കും സൗഭാഗ്യ ജീവിതം

Mon, 04 Nov 2024-8:50 pm,

നവംബർ മാസത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കുന്ന രാജയോഗങ്ങൾ വരുന്നു. ശുക്രൻ ധനു രാശിയിൽ പ്രവേശിക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.

ശുക്രൻ ധനു രാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുന്നതെന്ന് അറിയാം.

വൃശ്ചികം (Scorpio): ശുക്രൻറെ രാശിമാറ്റത്തിലൂടെ വൃശ്ചിക രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

മകരം (Capricorn): മകരം രാശിക്കാർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകും. വരുമാനത്തിൽ വർധനവുണ്ടാകും. ജോലിയിൽ അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും. അധികാരികളുടെ പ്രശംസ ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾ തീരും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വർധനവ് ഉണ്ടാകും.

മീനം (Pisces): ശുക്രൻറെ രാശിമാറ്റം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. ബിസിനസിൽ പുരോഗതിയുണ്ടാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link