Venus Transit 2024: നിങ്ങൾ ഈ രാശിക്കാരാണോ ഇനി രാ​ജയോ​ഗം; ഒക്ടോബർ 16ന് ശുക്രനുദിക്കും

Wed, 09 Oct 2024-9:19 pm,

സമ്പത്തിൻറേയും ഐശ്വര്യത്തിൻറെയും ഗ്രഹമാണ് ശുക്രൻ. അതിനാൽ ശുക്രൻറെ സഞ്ചാരത്തിലുണ്ടാകുന്ന ഓരോ മാറ്റവും വിവിധ രാശിക്കാർക്ക് ഗുണഫലങ്ങൾ നൽകും.

ഒക്ടോബർ 16ന് ശുക്രൻ വിശാഖം നക്ഷത്രത്തിൽ നിന്ന് അനിഴം നക്ഷത്രത്തിലേക്ക് രാശിമാറ്റം നടത്തും. ഒക്ടോബർ 27 വരെ അനിഴം നക്ഷത്രത്തിൽ തുടരും. ഇത് മൂന്ന് രാശിക്കാർക്ക് ഭാഗ്യം നൽകും.

വിശാഖം നക്ഷത്രത്തിൽ നിന്ന് അനിഴം നക്ഷത്രത്തിലേക്ക് ശുക്രൻ രാശിമാറുന്നത് ചിങ്ങം രാശിക്കാർക്ക് ഭാഗ്യഫലങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ബിനിസ് രംഗത്ത് ഉയർച്ചയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും.

കന്നി രാശിക്കാർക്ക് ശുക്രൻറെ രാശിമാറ്റം നല്ല ഫലങ്ങൾ നൽകും. ജോലിയിൽ ശമ്പള വർധനവും സ്ഥാനക്കയറ്റവും ലഭിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. ആസ്തി വർധിക്കും.  പൂർവിക സ്വത്തുക്കൾ ലഭിക്കും.

ശുക്രൻറെ രാശിമാറ്റം ധനു രാശിക്കാർക്ക് ശുഭകരമാണ്. മുടങ്ങിക്കിടന്ന ഗൃഹനിർമാണം പൂർത്തിയാക്കാൻ സാധിക്കും. വിദേശത്ത് ജോലി നോക്കുന്നവർക്ക് നല്ല വേതനത്തിൽ ജോലി ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link