Venus Transit: ശുക്രസംക്രമണം കർക്കടകത്തിൽ; ചൊവ്വയും ശുക്രനും ഈ രാശിക്കാർക്ക് നൽകും സമ്പത്തും ഐശ്വര്യവും

Sun, 21 May 2023-7:54 am,

ജ്യോതിഷ പ്രകാരം, മെയ് മുപ്പതിന് കർക്കടക രാശിയിൽ ശുക്രൻ സംക്രമിക്കുകയും ജൂലൈ ഏഴ് വരെ ഈ രാശിയിൽ തുടരുകയും ചെയ്യുന്നു. സംക്രമം മൂലം ചൊവ്വയും ശുക്രനും ചേർന്ന് പല രാശികൾക്കും ഭാ​ഗ്യം കൊണ്ടുവരും.

മേടം രാശിക്കാർക്ക് ശുക്രന്റെയും ചൊവ്വയുടെയും സംയോജനം ​ഗുണഫലങ്ങൾ നൽകും. കുടുബത്തിന്റെ ജീവിതം മെച്ചപ്പെടും. കൂടാതെ ആഡംബര വസ്തുക്കളും വാങ്ങാൻ സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹം നടക്കും. കടം നൽകിയ പണം തിരികെ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് സമ്മർദ്ദം ഉണ്ടാകില്ല. സാമ്പത്തിക നേട്ടമുണ്ടാകും.

കർക്കടക രാശിക്കാർക്ക് ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ അനുകൂല ഫലങ്ങൾ നൽകും. ജീവിതത്തിൽ പല ശുഭകരമായ സംഭവങ്ങളും നടക്കും. പ്രണയ ജീവിതത്തിലും സന്തോഷം വർധിക്കും. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും. ജോലിസ്ഥലത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തമാകും. കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

ശുക്രന്റെയും ചൊവ്വയുടെയും സംയോജനം കന്നിരാശിക്കാർക്ക് ശുഭകരവും ഫലദായകവുമാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. അവിവാഹിതർക്ക് വിവാഹം നടക്കും. സഹോദരങ്ങളുടെ സഹകരണവും ഉണ്ടാകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link