Venus Transit: ശുക്രൻ രാശി മാറ്റം; മെയ് മാസം ഈ രാശിക്കാർക്ക് സാമ്പത്തികം മികച്ചതായിരിക്കും
ഇടവം: ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ട് ഈ രാശിക്കാർക്കും മീനം രാശിക്കാർക്കും ശുക്രൻ ഗുണം നൽകും. ഇവർക്ക് വരുമാനം വർധിക്കാനുള്ള സാധ്യത കൂടുതലാണ്. വ്യവസായത്തിൽ പുരോഗതിയുണ്ടാകും. ഈ രാശിക്കാർക്ക് പുതിയ ജോലി ലഭ്യമാകും. കച്ചവടക്കാർക്കും ലാഭമുണ്ടാകും. ബിസിനസ്സ് കുതിച്ചുയരുന്നു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേട്ടമുണ്ടാകും.
മിഥുനം: മിഥുനം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം ബിസിനസിൽ ശക്തമായ നേട്ടങ്ങൾ കൊണ്ടുവരും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിച്ചേക്കാം. ഇതിലൂടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും.
കർക്കടകം: കർക്കടകം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം ഭാഗ്യമുണ്ടാക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത് പ്രയോജനം ചെയ്യും. നീണ്ട നാളുകൾക്ക് ശേഷം ജീവിതത്തിൽ സന്തോഷമുണ്ടാകും. യാത്രകൾ ഗുണം ചെയ്യും. ബന്ധങ്ങൾ മികച്ചതായിരിക്കും. വസ്തു ക്രയവിക്രയത്തിന് നല്ല സമയമാണിത്. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.