Vi യുടെ ഈ സേവനം നിർത്തലാക്കുന്നു, നഷ്ടം വരുന്നതിന് മുൻപ് ഇക്കാര്യം ചെയ്യുക!
ടെക് സൈറ്റ് Telecomtalk അനുസരിച്ച് വി അതിന്റെ 3 ജി സേവനം ഉടൻ നിർത്തലാക്കും. 2022 അവസാനത്തോടെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും 3 ജി സർവീസുകൾ പൂർണ്ണമായും നിർത്തലാക്കുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ രവീന്ദ്ര ടക്കർ അറിയിച്ചു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ Vi ഇപ്പോൾ എല്ലാ ഉപഭോക്താക്കളെയും 3 ജി നെറ്റ്‌വർക്കിൽ നിന്നും 4 ജിയിലേക്കോ 5 ജിയിലേക്കോ മാറ്റാൻ ആഗ്രഹിക്കുന്നുവെന്നാണ്. ഇതിനാലാണ് കമ്പനി ഇപ്പോൾ 3 ജി സേവനങ്ങൾ നിർത്താൻ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് 5G നെറ്റ്‌വർക്ക് ആരംഭിക്കാൻ Vi ഇപ്പോൾ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം കമ്പനി രാജ്യത്ത് ഒരു സൂപ്പർ ഫാസ്റ്റ് 5 ജി നെറ്റ്‌വർക്ക് ആരംഭിക്കും.
നിങ്ങൾക്ക് 3 ജി നെറ്റ്‌വർക്ക് കണക്ഷൻ ഉണ്ടെങ്കിൽ, നിങ്ങളുടെ അടുത്തുള്ള Vi സ്റ്റോറിലേക്ക് പോയി ഒരു പുതിയ 4G കണക്ഷൻ നേടാം. ഇക്കാര്യത്തിൽ കമ്പനി ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.
3 ജി കണക്ഷനുള്ള 1.1 കോടി ഉപഭോക്താക്കളാണ് ഇപ്പോൾ Vi യിൽ ഉള്ളതെന്നാണ് വിവരം.