Vini Raman: ആരാണ് വിനി രാമന്‍? ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്‍റെ ഇന്ത്യൻ വധുവിനെപ്പറ്റി അറിയാം

Wed, 16 Feb 2022-12:03 am,

വിനി രാമന്‍റെയും ഗ്ലെൻ മാക്‌സ്‌വെലിന്‍റെയും  വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്.   ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

 

ഇന്ത്യന്‍ സുന്ദരി വിന്നി രാമനുമായി ദീര്‍ഘകാല പ്രണയത്തിലായിരുന്നു  ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍  മാക്‌സ്‌വെല്‍.  ഈ അവസരത്തില്‍ ഇരുവരും  വിവാഹിതരാകാൻ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌.   മാര്‍ച്ച് 27 നാണ് ഇരുവരുടെയും വിവാഹം.  

 

ഇരുവരുടെയും വിവാഹ വാര്‍ത്ത‍യേക്കാളും സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ചയാവുന്നത് വിവാഹ ക്ഷണക്കത്താണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ക്ഷണക്കത്ത്  തമിഴിലാണ്. 

 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിവാഹ കാർഡ് പരമ്പരാഗത തമിഴ് മുഹൂർത്ത പത്രികയാണ്. പരമ്പരാഗത തമിഴ് ബ്രാഹ്മണ ആചാര പ്രകാരമാണ്  വിവാഹം നടക്കുകയെന്നാണ്  ക്ഷണക്കത്തില്‍ നിന്നും വ്യക്തമാകുന്നത്.  

മുഴുവൻ കാർഡും തമിഴിലാണെങ്കിലും വിവാഹ തീയതി അക്കത്തിൽ എഴുതിയിരിക്കുന്നു.

 

മാക്‌സ്‌വെല്ലും വിന്നി രാമനും 2013ലാണ്  കണ്ടുമുട്ടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്ശേഷം  2020 -ലാണ്  ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുന്നത്. 

കോവിഡ് മഹാമാരി മൂലം വിവാഹചടങ്ങുകള്‍ വൈകുകയായിരുന്നു.  ഇരുവരും മാർച്ച് 27 ന് മെൽബണിൽ വിവാഹിതരാവുകയാണ്‌...  IPL ആദ്യ മത്സരങ്ങളില്‍  ഗ്ലെൻ മാക്‌സ്‌വെല്‍ കളിക്കാനുണ്ടാകില്ല എന്നാണ് സൂചന.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link