Guru Gochar 2023: വ്യാഴത്തിന്റെ സംക്രമം സൃഷ്ടിക്കും വിപരീത രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ ധനലാഭം!

Fri, 17 Mar 2023-5:37 am,

Guru Gochar creat Vipreet Rajyoga: ഏപ്രിൽ 22 നാണ് വ്യാഴം മീനം രാശി വിട്ട് മേടം രാശിയിൽ സംക്രമിക്കുന്നത്.  ഇവിടെ മെയ് 1 വരെ തുടരും. വ്യാഴത്തിന്റെ രാശി മാറ്റം വിപരീത രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യമാണ് ഉണരുന്നതെന്ന് നമുക്ക് നോക്കാം...

മിഥുനം (Gemini):  ദേവഗുരു വ്യാഴം മേടരാശിയിൽ സഞ്ചരിക്കുന്നത് മിഥുന രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇവർക്ക് ഭാഗ്യം അനുകൂലമായതിനാൽ വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ പുരോഗതി, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത എന്നിവയുണ്ടാകും.

 

തുലാം (Libra): തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ സംക്രമം വളരെയധികം ഗുണം നൽകും.  ഈ രാശിക്കാർക്ക് വ്യാഴം ജോലിയിൽ പുരോഗതി നൽകും. ബിസിനസ്സിൽലും ലാഭം നൽകും.  കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വരുമാന മാർഗങ്ങൾ ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് വ്യാഴ സംക്രമണത്തിലൂടെ ശുഭവാർത്തകൾ ലഭിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കരിയറിൽ വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. 

കന്നി (Virgo):  കന്നി രാശിക്കാർക്ക് വ്യാഴ സംക്രമത്തിലൂടെ നിരവധി നേട്ടങ്ങൾ ലഭിക്കും.  നിങ്ങൾ ഏത് ജോലി ചെയ്താലും അതിൽ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം മധുരമായിരിക്കും. 

 

മീനം (pisces):  ദേവഗുരു വ്യാഴം മീനം വിട്ട് മേടരാശിയിൽ പ്രവേശിക്കുന്നതുകൊണ്ട് മീനരാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.  വ്യാഴത്തിന്റെ സംക്രമം ഈ രാശിക്കാർക്ക് ധനലാഭം നൽകും. വലിയ ഓർഡറുകൾ ലഭിക്കുന്നതിലൂടെ ബിസിനസുകാർക്ക് ലാഭം ലഭിക്കും. ജോലി ചെയ്യുന്നവരുടെ ജീവിതം കൂടുതൽ സന്തോഷകരമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link