Rajayoga:വർഷങ്ങൾക്ക് ശേഷം മീനരാശിയിൽ വിപരീത രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും അപാര നേട്ടങ്ങൾ!

Thu, 18 Apr 2024-2:51 pm,

Vipreet Rajyog 2024: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും രാഹുവിൻ്റെയും ശുക്രൻ്റെയും പങ്ക് വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നു. ഒരു വശത്ത് മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹുവിനെ ഒരു അശുഭഗ്രഹമായി കണക്കാക്കുന്നു

 ശുക്രനെ ധനം, സ്വത്ത്, ഐശ്വര്യം, പ്രശസ്തി, സൗന്ദര്യം, സംഗീതം, ഗാംഭീര്യം എന്നിവയുടെ കാരകനായിട്ട് കണക്കാക്കുന്നത്.  ഈ രണ്ട് ഗ്രഹങ്ങളും സൗഹൃദമുള്ള ഗ്രഹങ്ങളാണ്.  അതിനാൽ ഈ രണ്ട് ഗ്രഹങ്ങളും അവയുടെ ചലനം മാറ്റുമ്പോഴെല്ലാം അത് 12 രാശികളേയും ബാധിക്കും.

 

അടുത്തിടെ ശുക്രൻ മീന രാശിയിൽ പ്രവേശിച്ചു ഇവിടെ നേരത്തെ തന്നെ രാഹു ഉണ്ട്.  അത്തരമൊരു സാഹചര്യത്തിൽ, 50 വർഷത്തിന് ശേഷം മീനരാശിയിൽ രാഹുവും ശുക്രനും കൂടിച്ചേർന്ന് വിപരീതാണ് രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഈ 4 രാശിക്കാർക്ക് അടിപൊളിയായിരിക്കും.  ഇതിന്റെ ഫലം ഏപ്രിൽ 24 വരെയുണ്ടാകു

ഏപ്രിൽ 25 ന് ശുകൻ മീന രാശിയിൽ നിന്നും മേട രാശിയിൽ പ്രവേശിക്കും.  ഈ രാജയോഗത്താൽ ഫലമുണ്ടാകുന്ന രാശികൾ ഏതൊക്കെ എന്നറിയാം...

 

ഇടവം: ശുക്ര-രാഹു കൂടിച്ചേരലും അതിലൂടെ വിപരീത രാജയോഗത്തിൻ്റെ രൂപീകരണവും ഈ രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ്റെ ആനുകൂല്യം, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ പ്രത്യേക ആനുകൂല്യങ്ങൾ, മത്സര പരീക്ഷകളിൽ വിജയം കൈവരിക്കും, വരുമാനം വർദ്ധിക്കും, സാമ്പത്തിക വശം ശക്തമാകും

മിഥുനം (Gemini): ശുക്രൻ്റെയും രാഹുവിൻ്റെയും കൂടിച്ചേരലും വിപരീത രാജയോഗവും മിഥുന രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.  ഇവർക്ക് ഈ സമയം സന്തോഷവും ഐശ്വര്യവും സമ്പത്തും ഉണ്ടാകും. വാഹനമോ വീടോ വസ്തുവോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസിൽ പുരോഗതിയുടെ പുതിയ വഴികൾ തുറക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം

മീനം (Pisces): രാഹു-ശുക്ര സംയോജനവും വിപരീത രാജയോഗവും ഈ രാശിക്കാർക്ക് ഏറ്റവും ശുഭകരമായിരിക്കും.  ബിസിനസിൽ നല്ല ഡീൽ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത, ആഗ്രഹം സാധിച്ചേക്കും, ജോലി ചെയ്യുന്നവർക്ക് വിജയം, അപ്രതീക്ഷിത ധനലാഭം ലഭിച്ചേക്കാം, സാമ്പത്തിക സ്ഥിതി ശക്തമാകും

കർക്കടകം (Cancer): ശുക്രൻ്റെയും രാഹുവിൻ്റെയും കൂടിച്ചേരലും വിപരീത രാജയോഗവും ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ഭൂമി, വാഹനം, വീട് എന്നിവ വാങ്ങാണ് യോഗം. ബിസിനസ് വികസിക്കും, ഒരു പുതിയ ഡീൽ കണ്ടെത്താണ് കഴിയും, മാനസിക, കുടുംബ, സാമ്പത്തിക മേഖലകളിൽ നേട്ടങ്ങൾ കാണാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link