Vipreet Rajyog: 15 ഫെബ്രുവരിവരെ ഈ 4 രാശിക്കാർക്ക് മികച്ച സമയം ഒപ്പം വൻ ധനവർഷവും!

Tue, 07 Feb 2023-6:10 am,

ഫെബ്രുവരി 15 വരെ കുംഭത്തിൽ ശുക്രനും ശനിയും കൂടിച്ചേരുന്നത് ചില രാശിക്കാർക്ക് വൻ ഭാഗ്യം നൽകും. ഈ സമയത്ത് വിപരീത രാജ യോഗം സൃഷ്ടിക്കപ്പെടുന്നു.  ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. അത് ഏതൊക്കെ രാശിക്കാർ എന്നറിയാം...

മീനം (Pisces):  ജ്യോതിഷ പ്രകാരം മീനരാശിയിൽ രൂപപ്പെടുന്ന വിപരീത രാജയോഗം ഗുണകരമായ നേട്ടമായിരിക്കും ഈ രാശിക്കാർക്ക് നൽകുന്നത്. ഈ രാശിയുടെ സംക്രമം ജാതകത്തിന്റെ 12-ാം ഭാവത്തിലാണ് നടക്കുന്നത്. ഇതിനിടയിലാണ് കേതുവിന്റെ ദൃഷ്ടി രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 15 വരെ ഏത് ജോലിയിൽ ഏർപ്പെട്ടാലും ഇവർക്ക് അതിൽ വൻ വിജയം കൈവരിക്കാൻ കഴിയും. ഏത് ജോലിയും ആരംഭിക്കുന്നതിന് ഈ സമയം വളരെ അനുകൂലമാണ്. അതേസമയം വ്യവസായികൾക്ക് ഈ സമയത്ത് ലാഭം ഉണ്ടാകും.  പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങളും ലഭിക്കും. ഈ സമയത്ത് വസ്തുവോ വാഹനമോ വാങ്ങാൻ നിങ്ങൾക്ക് യോഗമുണ്ടാകും.

 

ധനു (sagittarius):  ജ്യോതിഷ പ്രകാരം വിപരീത രാജയോഗം ധനു രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ശനിയുടെയും ശുക്രന്റെയും സംയോഗം ധനു രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് നടക്കാൻ പോകുന്നത്. അതുപോലെ കേതുവിന്റെ ദൃഷ്ടിയും ധനു രാശിയിൽ ഈ സമയം പതിയും. ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ലാഭം ഉണ്ടാകും. നിങ്ങളെടുത്ത വായ്പ അടച്ചു തീർക്കാൻ കഴിയും. ഇതുകൂടാതെ ആരെങ്കിലും വായ്പയെടുക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അത് ലഭിക്കും. ധനു രാശിക്കാർക്ക് ഏഴരശനിയിൽ നിന്നും ജനുവരി 17 മുതൽ മുക്തി ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് ഓഹരി നിക്ഷേപം, വാതുവെപ്പ്, ലോട്ടറി തുടങ്ങിയവയിലും നല്ല ഫലം ലഭിക്കും.  

കന്നി (Virgo): വിപരീത രാജയോഗം കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഈ സമയത്ത് കേതു സമ്പത്തിന്റെ ഭാവത്തിൽ അവിടെയുണ്ട്.  അത്തരമൊരു സാഹചര്യത്തിൽ പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകാം. അതേസമയം ഈ കാലയളവിൽ കുടുങ്ങിയ പണം വീണ്ടെടുക്കാനാകും. ബിസിനസുകാർക്കും വളരെ ശുഭകരവും ഫലപ്രദവുമാണ്.

കർക്കടകം (Cancer): ശുക്രനും ശനിയും കൂടിച്ചേർന്നതോടെ ഈ രാശിക്കാരുടെ നല്ല നാളുകൾ ആരംഭിച്ചു. വിപരീത രാജയോഗം ഈ രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് രൂപപ്പെടുന്നത്.  അത്തരമൊരു സാഹചര്യത്തിൽ ഓഹരികൾ, വാതുവെപ്പ്, ലോട്ടറി മുതലായവയിൽ നിന്ന് ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തിപ്പെടും. തൊഴിൽ ചെയ്യുന്നവർക്കും ഈ സമയം വളരെ മികച്ചതായിരിക്കും. പുതിയ ജോലി ഓഫർ വന്നേക്കാം. വ്യാപാരികൾക്ക് നല്ല ഓർഡറുകൾ ലഭിച്ചേക്കാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link