Vishu Phalam 2024: വിഷുഫലം 2024: ഈ 9 നക്ഷത്രക്കാർ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
മലയാളികളുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. വിഷു മുതലുള്ള ഒരു വർഷത്തെ ജ്യോതിഷ ഫലവും വളരെ പ്രസിദ്ധമാണ്. സാമ്പത്തിക നേട്ടങ്ങളും ഐശ്വര്യനേട്ടങ്ങളും കൊണ്ടുവരുന്ന ഒരു ആഘോഷമായാണ് വിഷുവിനെ കണക്കാക്കുന്നതും
വിഷു മുതൽ ഗജകേസരി യോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന ചില നക്ഷത്രക്കാരുണ്ട്.
വിഷുഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഏപ്രിൽ 14 മുതൽ ഗജകേസരി യോഗത്തിലൂടെ വൻ മാറ്റങ്ങൾ ഉണ്ടാവുന്നതെന്ന് നോക്കാം.
ചന്ദ്രനും വ്യാഴവും ജാതകത്തില്‍ ബലവാനാകുമ്പോഴാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ഇതിലൂടെ ജാതകർക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഗജകേസരി യോഗം ഇല്ലാതാക്കും. എന്ന് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ലഭിക്കും
27 നക്ഷത്രക്കാരില്‍ ഗജകേസരി യോഗത്താൽ നേട്ടങ്ങൾ ലഭിക്കുന്ന രാശികളാണ് കാര്‍ത്തിക, ഉത്രം, ഉത്രാടം. ഈ യോഗത്തിലൂടെ സാമ്പത്തികമായി ഇവരെ യാതൊരു വിധത്തിലും തോല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഗജകേസരി യോഗത്തികൂടെ ഇവർക്ക് ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരാറില്ല. സന്തോഷപ്രദമായ ഐശ്വര്യ പൂര്‍ണമായ ഒരു ജീവിതം ഇവർക്ക് ഈ വിഷുവോടെ ലഭിക്കും. ഒപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിക്കും
അതുപോലെ ചതയം ചോതി തിരുവാതിര എന്നീ നക്ഷത്രക്കാര്‍ക്ക് വിഷുഫലത്തിൽ ഗജകേസരി യോഗം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്കും ജീവിതത്തിൽ ഒരു തരത്തിലും പരാജയം സംഭവിക്കില്ല. എന്ന് മാത്രമല്ല ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യും. ആരോഗ്യപരമായും സാമ്പത്തികപരമായും മികച്ച നേട്ടങ്ങള്‍ ലഭിക്കും.
അതുപോലെ പൂരാടം, ആയില്യം, രേവതി എന്നീ മൂന്ന് നക്ഷത്രക്കാരിലും വിഷുഫലം അനുസരിച്ച് ഗജകേസരി യോഗം രൂപപ്പെടുന്നുണ്ട്. ഇതോടെ 9 നക്ഷത്രക്കാരിലാണ് വിഷുവോടെ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങുന്നത്. ഇതിലൂടെ ജീവിതത്തിൽ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഇവരെ തേടി വരും. എന്തിനേറെ ഇവരെ തേടി ലോട്ടറി ഭാഗ്യം വരെ എത്തുമെന്നാണ് റിപ്പോർട്ട്. ഇവരുടെ ജീവിതത്തിൽ രാഹുവും കേതുവും അനുഗ്രഹഭാവത്തില്‍ നില്‍ക്കുന്ന സമയം കൂടിയാണിത്. അത് തന്നെയാണ് ഇവരില്‍ ലോട്ടറി ഭാഗ്യം നല്‍കുന്നതെന്നാണ് ജ്യോതിഷികൾ പറയുന്നത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)