Vishu Phalam: വിഷുഫലം 2024; ഈ രാശിക്കാര്‍ക്ക് നഷ്ടങ്ങള്‍ മാത്രം! ശത്രുദോഷം, അപകടങ്ങൾ

Thu, 04 Apr 2024-3:41 pm,

രോഹിണി : രോഹിണി നക്ഷത്രക്കാരെ സംബന്ധിച്ച് വിഷുഫലം അത്ര നല്ലതല്ല. അനാവശ്യ ചിന്തകള്‍, കാര്യതടസം, ധനനഷ്ടം, രോഗബാധ, അനിയന്ത്രിതമായ ചിലവ് എന്നിവയാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. വിഷ്ണു ഭഗവാന് വ്യാഴാഴ്ചകളില്‍ അര്‍ച്ചന നടത്തുന്നത് ആശ്വാസമേകും. 

 

മകയിരം: മാനസികമായി വിഷമങ്ങള്‍ നേരിടാനുള്ള സാധ്യതയാണ് ഈ നക്ഷത്രക്കാരുടെ വിഷുഫലത്തില്‍ കാണുന്നത്. പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. സാമ്പത്തിക നില പരുങ്ങലിലാകും. വരുമാനത്തില്‍ കവിഞ്ഞ ചിലവ് നേരിടേണ്ടി വരും. രോഗങ്ങള്‍ അലട്ടും. 

 

തിരുവാതിര: സാമ്പത്തികമായി വലിയ വെല്ലുവിളികള്‍ നേരിടാന്‍ പോകുന്ന സമയാണ് ഇനി ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. വരുമാനം കുറയുന്നതിന് പുറമെ ചിലവ് കൂടും. വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കാതെ വരും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മോശം സമയമാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം നേരിടേണ്ടി വരും. പരമശിവനും മഹാവിഷ്ണുവിനും വഴിപാട് നടത്താം. 

 

അത്തം : ഈ നക്ഷത്രക്കാരുടെ കുടുംബാന്തരീക്ഷം മോശമാകും. ബന്ധുക്കള്‍ ശത്രുക്കളാകും. ഇവരില്‍ നിന്ന് വിചാരിക്കാത്ത പ്രവൃത്തികള്‍ ഉണ്ടാകും. ഇത് വലിയ കലഹങ്ങളിലേയ്ക്ക് നയിക്കും. ഇതുവഴി കുടുംബ കലഹം, കുടുംബത്തില്‍ ശത്രുത എന്നിവ ഉടലെടുക്കും. ഇവയെല്ലാം മനക്ലേശത്തിനും മാനസിക സമ്മര്‍ദ്ദത്തിനും ഇടയാക്കും.

 

ചിത്തിര : ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് വിചാരിക്കുന്ന ഫലം ലഭിക്കില്ല. ഇത് മാനസികമായി തളര്‍ത്തും. സുഹൃത്തുക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം കുറയും. ശത്രുദോഷം നേരിടേണ്ടി വരും. എന്ത് ചെയ്താലും തടസങ്ങളുണ്ടാകും. മഹാവിഷ്ണുവിനെയും ദേവിയേയും ഭജിക്കുന്നത് നല്ലതാണ്. 

 

ചോതി : ഈ നക്ഷത്രക്കാര്‍ക്ക് ശത്രുദോഷമാണ് വിഷുഫലമായി കാണുന്നത്. കുടുംബത്തില്‍ അസ്വാരസ്ഥ്യങ്ങള്‍ ഉടലെടുക്കും. ബന്ധുക്കള്‍ ശത്രുക്കളാകും. തൊഴില്‍ രംഗത്തും ബിസിനസിലും തിരിച്ചടികളുടെ കാലമാണ്. സാമ്പത്തിക നഷ്ടവും ഫലത്തിലുണ്ട്. ഗണിപതിയെയും ദേവിയെയും പൂജിക്കുന്നത് ഗുണകരമാണ്. 

 

തിരുവോണം : ഈ നക്ഷത്രക്കാര്‍ക്ക് ഏഴര ശനിയുടെ അപഹാര കാലമാണ്. ഇവര്‍ കേസുകളില്‍ പെടാനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങളുണ്ടാകും. എന്തിനും തടസം നേരിടും. ജോലി നഷ്ടപ്പെടാന്‍ പോലുമുള്ള സാധ്യതയുണ്ട്. ശാസ്താവിന് എള്ളുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. 

 

അവിട്ടം : അപകടങ്ങളും കേസുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളുണ്ടാകും. വീട് വിട്ട് മാറി നില്‍ക്കേണ്ടി വരും. സാമ്പത്തിക നഷ്ടം കാണുന്നുണ്ട്. ശനിയാഴ്ചകളില്‍ എള്ളുതിരി കത്തിക്കുകയും ശനീശ്വര ഭജനം നടത്തുന്നതും നല്ലതാണ്. 

 

ചതയം : ഈ നക്ഷത്രക്കാര്‍ക്ക് ഏഴര ശനി ദോഷം വരുന്ന സമയമാണ്. അപകടങ്ങള്‍ നേരിടേണ്ടി വരും. തൊഴില്‍ മേഖലയില്‍ തടസങ്ങളുണ്ടാകും. പക്ഷിമൃഗാദികളില്‍ നിന്ന് ഉപദ്രവങ്ങള്‍ നേരിടും. എള്ളുതിരി കത്തിച്ച് തലയ്ക്ക് ഉഴിഞ്ഞിടണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link