Vitamin C Rich Foods: ശരീരഭാരം കുറയ്ക്കാൻ സഹായിക്കും വിറ്റാമിൻ സി അടങ്ങിയ ഈ ഭക്ഷണങ്ങൾ
ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നത് പല രോഗങ്ങളെയും തടയുന്നതിന് പ്രധാനമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഉപാപചയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
കാപ്സിക്കം വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി.
സ്ട്രോബെറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ കലോറി കുറവാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിനും മികച്ചതാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ദഹനവും ഉപാപചയ പ്രവർത്തനവും മികച്ചതാക്കാൻ സഹായിക്കുന്നു.