Fatty Liver: ഈ വിറ്റാമിനുകൾ അധികമാകരുത്; ഫാറ്റി ലിവറിലേക്ക് നയിക്കാൻ സാധ്യതകളേറെ
കരൾ ആരോഗ്യവ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിൽ കരൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഫാറ്റി ലിവർ ഇപ്പോൾ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ്.
കണ്ണുകളുടെ ആരോഗ്യം, ചർമ്മത്തിൻറെ ആരോഗ്യം, രോഗപ്രതിരോധ സംവിധാനം എന്നിവയ്ക്ക് വിറ്റാമിൻ എ പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇവ അമിതമാകാതെ ശ്രദ്ധിക്കണം. വിറ്റാമിൻ എ ശരീരത്തിൽ അമിത അളവിലുണ്ടാകുന്നത് കരളിൻറെ ആരോഗ്യത്തെ മോശമാക്കും.
അമിതമായ അളവിൽ വിറ്റാമിൻ ഇ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നത് കരളിന് ദോഷം ചെയ്യും.
ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇരുമ്പിൻറെ അളവ് അമിതമാകുന്നത് കരളിൻറെ ആരോഗ്യത്തെ ബാധിക്കും.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)