Vivo X Fold 3 Pro: ഇന്ത്യയിൽ വിവോയുടെ ആദ്യ ഫോൾഡബിൾ ഫോണായി എക്സ് ഫോൾഡ് 3 പ്രോ; ഫീച്ചറുകൾ

Fri, 07 Jun 2024-7:42 pm,

രണ്ട് LPTO അമോലെഡ് സ്‌ക്രീനുകൾ, 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ബാറ്ററി, ഡോള്‍ബി വിഷന്‍, HDR10+, ZREAL സാങ്കേതികവിദ്യ തുടങ്ങിയവ ഈ ഫോണിന്റെ സവിശേഷതയാണ്. 

 

2480 x 2200 റെസല്യൂഷനോട് കൂടിയ 8.03 ഇഞ്ച് മെയിൻ സ്‌ക്രീനും, 2748 x 1172 റെസല്യൂഷനുള്ള 6.53 ഇഞ്ചാണ് കവർ സ്‌ക്രീനുമാണ് ഈ ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ടച്ച് ഒഎസ് കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ് ആണ് ഫോണിലുള്ളത്. 

 

16 ജിബി റാം 512 ജിബി സ്റ്റോറേജ് കപാസിറ്റി, അള്‍ട്രാ തിന്‍ ഡിസ്പ്ലേ, യുടിജി സൂപ്പര്‍ ടഫ് ഗ്ലാസ്, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം അടക്കം നിരവധി ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്.

 

രണ്ട് സ്‌ക്രീനുകളിൽ ഓരോന്നിനും കീഴെ ഒരു 3D അൾട്രാസോണിക് ഫിംഗർപ്രിൻ്റ് റീഡറുമുണ്ട്.  5,700 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.  236 ഗ്രാം മാത്രമാണ് ഭാരം. കാർബൺ ഫൈബർ ഹിഞ്ച് ആണ് അതിന് സഹായിക്കുന്നത്. 

 

ഫോണിൽ ഒരുക്കിയിട്ടുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ f/1.68 അപ്പേർച്ചറും ഒഐഎസ് (OIS) പിന്തുണയുമുള്ള 50 MP മെയിൻ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 64 MP ടെലിഫോട്ടോ ലെൻസും, 50 MP അൾട്രാ വൈഡ് ലെൻസുമാണുള്ളത്. 32MPയുടെ സെൽഫി ഷൂട്ടറാണുള്ളത്. 

 

വിവോ എക്‌സ് ഫോൾഡ് 3 പ്രോയുടെ ഇന്ത്യയിലെ വില 16 ജിബി/ 512 ജിബി മോഡലിന് 1,59,999 രൂപയാണ്. vivo.com, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ നിന്നും മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികൾ വഴിയും ജൂൺ 13 മുതൽ വാങ്ങാൻ സാധിക്കും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link