Walking Benefits: ദിവസവും ഒരു മണിക്കൂര്‍ നടക്കാം, നടപ്പിന് ആരോഗ്യഗുണങ്ങള്‍ ഏറെ..!!

Sat, 19 Aug 2023-6:47 pm,

പൊണ്ണത്തടി കുറയ്ക്കാം   

വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി‌രിക്കാനും സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറയ്ക്കാം

ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മര്‍ദം  (Blood Pressure) കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് ​ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

പ്രമേഹത്തെ ചെറുക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു.

ഓര്‍മശക്തിയ്ക്കും ആരോഗ്യത്തിനും നടത്തം ഉത്തമം 

പതിവായുള്ള നടത്തം ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കാന്‍  സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.

നടത്തം ആയുസ് കൂടുന്നു 

 ദിവസവും 10 മിനിറ്റ് വേഗത്തില്‍ നടക്കുന്നത് ദീര്‍ഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  അതായത് വേഗത കുറഞ്ഞ് നടക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത്തില്‍ നടക്കുന്നവര്‍ക്ക് 20 വര്‍ഷം വരെ ആയുസ് കൂടുതലുണ്ടെന്നും പഠനത്തില്‍ പറയുന്നു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link