CBI 5 The Brain : മമ്മൂട്ടിയുടെ സിബിഐ 5 നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Sat, 11 Jun 2022-9:29 pm,

തിയറ്ററുകളിൽ വൻ വിജയമായി തീർന്ന സിബിഐ 5 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിടി റിലീസാണ്. മമ്മൂട്ടി ചിത്രം നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം. അതിനുള്ള ചില സൗകര്യങ്ങൾ നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ നൽകുന്നുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്.  

വിഐയുടെ ഏറ്റവും പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനായ റെഡ് എക്സിലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്. 1099 ഓഫർ ചെയ്താൽ നിങ്ങൾക്ക് ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. നെറ്റ്ഫ്ലിക്സിന് പുറമെ ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകൾ ഈ ഓഫറുകളിൽ നിന്ന് വിഐ നൽകുന്നത്  

റിലയൻസ് ജിയോയുടെ പോസ്റ്റ്പെയ്ഡ് കണക്ഷനുകളിൽ എല്ലാ ഇന്റർനെറ്റ് ഓഫറുകൾക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. 399, 599, 799, 999, 1499 എന്നീ പോസ്റ്റ്പെയ്ഡ് ഓഫറുകൾക്കാണ് നെറ്റ്ഫ്ലിക്സ് സേവനം സൗജന്യമായി ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന് പുറമെ ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകൾ ഈ ഓഫറുകളിൽ നിന്ന് ജിയോ നൽകുന്നത്.  

എയർടെൽ രണ്ട് പോസ്റ്റ്പെയ്ഡ് ഓഫറുകൾക്കൊപ്പമാണ് നെറ്റ്ഫ്ലികസിന്റെ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നത്. 1199, 1599 രൂപയുടെ ഓഫറുകൾക്കാണ് എയർടെൽ സബ്സ്ക്രിപ്ഷൻ സൗജന്യമായി ഒരു വർഷത്തേക്ക് നൽകുന്നത്. 

 

മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5 ദി ബ്രെയിൻ. ഇന്ന് അർധ രാത്രിയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link