Jana Gana Mana : ജന ഗണ മന നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം
തിയറ്ററുകളിൽ വൻ വിജയമായി തീർന്ന ജന ഗണ മന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിടി റിലീസാണ്. പൃഥ്വിരാജ് ചിത്രം നെറ്റ്ഫ്ലിക്സിൽ സൗജന്യമായി കാണാം. അതിനുള്ള ചില സൗകര്യങ്ങൾ നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ നൽകുന്നുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്.
വിഐയുടെ ഏറ്റവും പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനായ റെഡ് എക്സിലാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്. 1099 ഓഫർ ചെയ്താൽ നിങ്ങൾക്ക് ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. നെറ്റ്ഫ്ലിക്സിന് പുറമെ ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകൾ ഈ ഓഫറുകളിൽ നിന്ന് വിഐ നൽകുന്നത്
റിലയൻസ് ജിയോയുടെ പോസ്റ്റ്പെയ്ഡ് കണക്ഷനുകളിൽ എല്ലാ ഇന്റർനെറ്റ് ഓഫറുകൾക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. 399, 599, 799, 999, 1499 എന്നീ പോസ്റ്റ്പെയ്ഡ് ഓഫറുകൾക്കാണ് നെറ്റ്ഫ്ലിക്സ് സേവനം സൗജന്യമായി ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിന് പുറമെ ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകൾ ഈ ഓഫറുകളിൽ നിന്ന് ജിയോ നൽകുന്നത്.
എയർടെൽ രണ്ട് പോസ്റ്റ്പെയ്ഡ് ഓഫറുകൾക്കൊപ്പമാണ് നെറ്റ്ഫ്ലികസിന്റെ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നത്. 1199, 1599 രൂപയുടെ ഓഫറുകൾക്കാണ് എയർടെൽ സബ്സ്ക്രിപ്ഷൻ സൗജന്യമായി ഒരു വർഷത്തേക്ക് നൽകുന്നത്.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇന്ന് അർധരാത്രി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഏപ്രിൽ 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജനഗണമന. വൻ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. മികച്ച നിരൂപക പ്രശംസയും നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം 50 കോടി ക്ലബിലും ഇടം നേടി കഴിഞ്ഞു.