Kerala Crime Files : കേരള ക്രൈം ഫയൽസ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം
ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമെ ഈ വെബ് സീരിസ് കാണാൻ സാധിക്കൂ.
സൗജന്യമായി ഈ വെബ് സീരീസ് കാണാൻ സൗകര്യം ഒരുക്കുകയാണ് നിങ്ങളുടെ ടെലികോം സേവന ദാതാക്കൾ
എയർടെൽ ബ്ലാക്കിന്റെ എന്റെ എല്ലാ ഡാറ്റാ റീച്ചാർജ് പ്ലാനിലും ഹോട്ട്സ്റ്റാർ സേവനം ലഭ്യമാണ്. കൂടാതെ പോസ്റ്റ് പെയ്ഡിൽ 399 രൂപയുടെ ഒഴികെ ബാക്കി എല്ലാ പ്ലാനുകൾക്കും ഹോട്ട്സ്റ്റാർ സൗജ്യന്യ സേവനം ലഭ്യമാണ്. പ്രീപെയ്ഡിൽ 3359 രൂപയുടെ പ്ലാനിൽ ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്.
നിലവിൽ ജിയോ ഹോട്ട്സ്റ്റാറിന്റെ ഒരു സേവനവും സൗജ്യനമായി നൽകുന്നില്ല
വിഐ തങ്ങളുടെ മൂന്ന് പോസ്റ്റ് പെയ്ഡിൽ റീച്ചാർജിലൂടെയാണ് ഹോട്ട്സ്റ്റാർ സേവനം നൽകുന്നത്. 501, 701, 1101 എന്നീ പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ ഹോട്ട്സ്റ്റാർ സേവനം വിഐയിലൂടെ സൗജന്യമായി ലഭിക്കും. അതേസമയം പ്രീപെയ്ഡിൽ 499, 601 എന്നീ പ്ലാനുകളിലൂടെ സൗജന്യമായി ഹോട്ട്സ്റ്റാർ ലഭിക്കുന്നതാണ്.