Migraine Tips : മൈഗ്രൈൻ ഒഴിവാക്കാനുള്ള എളുപ്പ വഴികൾ എന്തൊക്കെ?

Sat, 20 Nov 2021-6:26 pm,

ദീർഘനേരം വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും, സ്‌ക്രീനിൽ ദീർഘ നേരം നോക്കിയിരിക്കുന്നതും, ഉറക്കം തടസ്സപ്പെടുന്നതും, ക്രമരഹിതമായ ഭക്ഷണ ശീലങ്ങളും സമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിക്കും. ഇത് മൈഗ്രൈനിന് കാരണമാകും. ഇത് ഒഴിവാക്കുന്നത് മൈഗ്രൈൻ കുറയ്ക്കാൻ സഹായിക്കും.

 

ശരിയായ ഭക്ഷണക്രമം പാലിക്കാനും, സമയസായത്ത് ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും സഹായിക്കും.

നിങ്ങൾക്ക്ക് മൈഗ്രൈൻ ഉണ്ടാകുന്ന സമയവും, അതിന് മുമ്പ് ചെയ്‌ത കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുന്നത് മൈഗ്രേയ്‌നിന്റെ കാരണം അറിയാൻ സഹായിക്കും. നിങ്ങളുടെ വ്യായാമ മുറകളും രേഖപ്പെടുത്തി വെക്കുന്നത് സ്ഥിരമായ വ്യായാമ മുറ സ്വീകരിക്കാൻ സഹായിക്കും.

മൈഗ്രേനുള്ളവർ  നിസ്സഹായനായി തോന്നാനും, വിഷമവും, തെറ്റിദ്ധാരണയും ഉണ്ടാകാനും സാധ്യത വളരെയധികമാണ്. അത്കൊണ്ട് സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതിനെ കുറിച്ച് സംസാരിക്കേണ്ടത് ആവശ്യമാണ്. ഇവർ നിങ്ങളുടെ ഭക്ഷണ ക്രമം പാലിക്കാനും വ്യായാമത്തിനും ഒക്കെ സഹായിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link