Shilpa Shetty: `ഇന്ത്യൻ പോലീസ് ഫോഴ്‌സ്` വെബ് സീരീസില്‍ ആക്ഷന്‍ താരമായി ശിൽപ ഷെട്ടി
സീരീസിന്‍റെ ട്രെയിലറില്‍ ശിൽപ ഷെട്ടിയുടെ കിടിലൻ ആക്ഷൻ അവതാരമാണ് കാണുവാന്‍ കഴിയുന്നത്. ട്രെയിലറിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ശിൽപ ഷെട്ടി എത്തുന്നത്. ഒരു ഗുണ്ടാസംഘത്തെ താരം പിന്തുടരുന്നത് ട്രെയിലറില്‍ കാണാം.
ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളാണ് ശില്പ ഷെട്ടി. ശിൽപ ഷെട്ടി സ്ഥിരമായി വ്യായാമം ചെയ്യാറുണ്ട്. അവരുടെ ദിനചര്യയില്‍ യോഗയും ഉള്‍പ്പെടുന്നു.
ഈ സീരീസിനായി ശിൽപ ഷെട്ടി ആഴ്ചകളോളം കഠിനമായ പരിശീലനം നേടിയിരുന്നു. 48ാം വയസ്സിലും ശിൽപ ഷെട്ടിയുടെ ഫിറ്റ്‌നസ് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്.
ആരോഗ്യകരമായ ഭക്ഷണക്രമമാണ് ശിൽപ ഷെട്ടി സ്വീകരിക്കുന്നത്. ദിവസേന 8 ഗ്ലാസ് വെള്ളം,, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണം, പഞ്ചസാര എന്നിവ പൂര്‍ണ്ണമായും താരം ഒഴിവാക്കിയിട്ടുണ്ട്.
യോഗ തന്‍റെ ഫിറ്റ്‌നസിന്‍റെ ഒരു പ്രധാന ഘടകമായി ശിൽപ ഷെട്ടി കണക്കാക്കുന്നു. അവൾ ദിവസവും യോഗ ചെയ്യുന്നു. ഫിറ്റ്നസിന് പോസിറ്റീവ് ചിന്തയും പ്രധാനമാണെന്ന് ശിൽപ ഷെട്ടി പറയുന്നു. എപ്പോഴും സന്തോഷവതിയായിരിക്കാനും ദിവസവും 7-8 മണിക്കൂർ ഉറങ്ങാനും താരം ശ്രദ്ധിക്കുന്നു.