Weekly Horoscope: പുതുവർഷത്തിലെ ആദ്യത്തെ ആഴ്ച; ഭാ​ഗ്യരാശിക്കാർ ഇവർ, സമ്പൂർണ വാരഫലം അറിയാം

Sun, 29 Dec 2024-5:31 pm,

മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ച ഫലങ്ങളായിരിക്കും ലഭിക്കുക. പല കാര്യങ്ങളിലും മറ്റുള്ളവരുടെ സഹകരണം ഉണ്ടാകും. ബിസിനസുകാർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും.

ഇടവം രാശിക്കാർക്ക് ഈ ആഴ്ച ഗുണദോഷങ്ങൾ സമ്മിശ്രമായിരിക്കും. പലവിധ ആശങ്കകളും ഉണ്ടാകാൻ സാധ്യതയുണ്ട്. മാതാപിതാക്കളിൽ നിന്ന് പ്രതീക്ഷിച്ച സഹകരണവും പിന്തുണയും ലഭിച്ചേക്കില്ല. ആരോഗ്യം മികച്ചതാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി ഭാരം വർധിക്കും.

മിഥുനം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തികമായി അനുകൂല സമയമാണ്. ജോലിയിൽ തടസങ്ങൾ ഉണ്ടാകാം. രോഗാവസ്ഥകൾ അലട്ടാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

കർക്കടകം രാശിക്കാർ ദേഷ്യം നിയന്ത്രിക്കണം. ജോലികളിൽ വളരെ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യണം. ജോലിയിൽ അനുകൂലമാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ആരോഗ്യത്തിൽ ശ്രദ്ധിക്കണം.

ചിങ്ങം രാശിക്കാർക്ക് അനുകൂല സമയമാണ്. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകും. കോടതി സംബന്ധമായി അനുകൂല വിധിയുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായും ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

കന്നി രാശിക്കാർക്ക് ഈ ആഴ്ച അനുകൂലമാണ്. കാര്യങ്ങളെല്ലാം മികച്ച രീതിയിൽ ചെയ്യാനാകും. സാമ്പത്തികമായി മികച്ച നിലയിലായിരിക്കും. ആരോഗ്യം മെച്ചപ്പെടും. ആശങ്കകൾ അകലും.

തുലാം രാശിക്കാർക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമാണ്. ഓഫീസിലെ ജോലികളെല്ലാം കൃത്യമായി തീർക്കാനാകും. അമിത സമ്മർദ്ദം ഉണ്ടാകാതെ ശ്രദ്ധിക്കണം. സാമ്പത്തികമായി പ്രതികൂല അവസ്ഥയുണ്ടാകാൻ സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ച വളരെ ജാഗ്രത വേണം. ശ്രദ്ധയോടെ മുന്നോട്ട് പോകണം. നിക്ഷേപങ്ങൾ നടത്തുന്നതിന് അനുകൂല സമയമല്ല. സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങളുടെ ആഴ്ചയാണിത്. ബിസിനസുകാർക്ക് അനുകൂല സമയമാണ്. ജോലിയിൽ വിജയം ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

മകരം രാശിക്കാർ ഈ ആഴ്ചയിൽ വളരെ ശ്രദ്ധ പുലർത്തണം. സാമ്പത്തിക കാര്യങ്ങളിൽ വലിയ ശ്രദ്ധ വേണം. ജോലിഭാരം വർധിക്കും. ജീവിതത്തിൽ നേട്ടങ്ങൾക്കായി കഷ്ടപ്പാടുകൾ നേരിടേണ്ടി വരും.

കുംഭം രാശിക്കാർക്ക് ദോഷമാണ് വരാനിരിക്കുന്നത്. ജോലിയിൽ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകും. പണസംബന്ധമായി വിവിധ പ്രശ്നങ്ങളുണ്ടാകും. കുടുംബ ബന്ധങ്ങളിൽ ഉയർച്ചതാഴ്ചകളുണ്ടാകും. പ്രണയബന്ധത്തിൽ അകൽച്ചയുണ്ടാകും.

മീനം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ ആഴ്ചയിൽ ഉണ്ടാകുന്നത്. കൃത്യമായ രീതിയിൽ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കും. ആരോഗ്യം മോശമാകാൻ സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം. വരവിന് അനുസരിച്ച് പണം ചിലവാക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link