Weekly Horoscope: ഇന്ന് മുതൽ രാജയോ​ഗം, കാത്തിരുന്ന സൗഭാ​ഗ്യങ്ങൾ കയ്യിൽ; ഈ ആഴ്ചയിലെ രാശിഫലം അറിയാം

Sun, 15 Dec 2024-3:56 pm,

മേടം രാശിക്കാർക്ക് ജീവിതത്തിൽ പലപ്പോഴും കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക വിഷയങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യും.

ഇടവം രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ജോലിയിൽ അനുകൂല സാഹചര്യം ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം.

മിഥുനം രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ അലട്ടും. മനസ്സിന് സമ്മർദ്ദം വർധിക്കും. സ്വസ്ഥത കുറയും. സാമ്പത്തികമായി മികച്ച നിലയിലായും. സമ്പത്ത് വർധിക്കും.

കർക്കടകം രാശിക്കാർക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. ജോലിയിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. ജോലിയിൽ മികച്ച മാറ്റങ്ങൾ വരും. സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും.

ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ചയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാകും. എല്ലാ കാര്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. എങ്കിലും ഇവ നിയന്ത്രണത്തിലാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

കന്നി രാശിക്കാർക്ക് എല്ലാ തടസങ്ങളും നീങ്ങി ജീവിതം സുഗമമാകും. നിങ്ങളെ തേടി കൂടുതൽ അംഗീകാരങ്ങൾ എത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

തുലാം രാശിക്കാർക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. പ്രതിസന്ധികൾ ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും. വരുമാനത്തിൽ വർധനവുണ്ടാകും.

വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ച ശുഭകരമായ ഫലങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ജോലിയിൽ നേട്ടങ്ങളുണ്ടാകും. ചില കാര്യങ്ങളിൽ സ്വസ്ഥതക്കുറവുണ്ടാകും. എങ്കിലും അതിനെയെല്ലാം തരണം ചെയ്യാൻ സാധിക്കും.

ധനു രാശിക്കാർക്ക് ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. എന്നാൽ, ശ്രദ്ധക്കുറവ് കാര്യങ്ങൾ കൈവിട്ട് പോകാൻ കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം സഫലമാകും.

മകരം രാശിക്കാർക്ക് കാര്യങ്ങളെല്ലാം അനുകൂലമാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ജോലിയിൽ മാറ്റങ്ങളുണ്ടാകും. ഇത് നല്ല മാറ്റങ്ങളായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങൾക്ക് പിന്നീട് തലവേദനയാകാൻ സാധ്യതയുണ്ട്.

കുംഭം രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളുമുണ്ടാകും. എന്നാൽ, പ്രതികൂല ഫലങ്ങളും ഉണ്ടായേക്കാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും.

മീനം രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സമ്പത്ത് വർധിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link