Weight Loss Tips: ഭാരം കുറയ്ക്കണോ? പ്രഭാതഭക്ഷണത്തിൽ ഈ 4 തരം ബ്രഡുകൾ ഉൾപ്പെടുത്തൂ
ബ്രഡ് പൂർണ്ണമായും ഒഴിവാക്കുന്നത് ഒരു മികച്ച പരിഹാരമല്ല എന്നത് നിങ്ങൾ ഇനി ശ്രദ്ധിക്കണം. കാരണം ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കുന്ന ലക്ഷ്യത്തെ മന്ദഗതിയിലാക്കും. രാവിലെ പ്രഭാതഭക്ഷണത്തിൽ നിങ്ങൾക്ക് രണ്ട് കഷ്ണം ബ്രഡ് മുട്ടയോ പച്ചക്കറിയോ ചേർത്ത് കഴിക്കാം. ഇന്നിതാ 4 ബ്രഡുകളെ കുറിച്ച് നമുക്കറിയാം അത് കഴിക്കുന്നത്തിലൂടെ നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും.
ഈ ബ്രഡ് തയ്യാറാക്കാൻ ഗോതമ്പ് ആണ് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം തവിട് അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ ബ്രഡിനെ അപേക്ഷിച്ച് ആരോഗ്യത്തിന് നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം (Heart Health) മെച്ചപ്പെടുതാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും കഴിയുമെന്നാണ്
ധാരാളം ഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷ്യ വിഭവമാണ് ഓട്സ്. ആരോഗ്യമുള്ള ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് നിങ്ങളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ഓട്സ് ബ്രെഡ് കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം പോഷകങ്ങൾ ലഭിക്കും. ഓട്‌സ്, ഗോതമ്പ് പൊടി, യീസ്റ്റ്, വെള്ളം, ഉപ്പ് എന്നിവ ഉപയോഗിച്ചാണ് ഈ ബ്രെഡ് തയ്യാറാക്കുന്നത്. ഇതിൽ നാരുകൾ, മഗ്നീഷ്യം, വിറ്റാമിൻ ബി-1, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു, അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്.
ഭാരം കുറയ്ക്കുന്നതിന് ഹോൾ ഗ്രെയിൻ ബ്രഡ് ഒരു മികച്ച ഓപ്ഷനാണ്. ഇത് കഴിക്കുന്നതിലൂടെ (cardiovascular disease) ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഇത്തരത്തിലുള്ള ബ്രഡിൽ നാരിന്റെ അളവ് കൂടുതലാണ്, അതിനാൽ ദഹനവ്യവസ്ഥ ആരോഗ്യകരമായി തുടരുന്നു.
ഈർപ്പത്തിന്റെയും ചൂടിന്റെയും സഹായത്തോടെയാണ് ഇത്തരത്തിലുള്ള ബ്രഡ് തയ്യാറാക്കുന്നത്. ഗവേഷണമനുസരിച്ച് മുളപ്പിച്ച ധാന്യങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുകയും അവ മുമ്പത്തേക്കാൾ ആരോഗ്യമുല്ലാതാവുകയും ചെയ്യുന്നു. ഈ ബ്രഡ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും മാറും. മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കനും സഹായകമാകും.