Weight loss tips: ശരീരഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
കാബേജിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണ്. സൂപ്പ്, സാൻഡ്വിച്ച്, സാലഡ് എന്നിവയിൽ ഉൾപ്പെടുത്തി കാബേജ് ഭക്ഷണത്തിന്റെ ഭാഗമാക്കാം.
ചീരയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തിനും ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഇന്ത്യൻ അടുക്കളകളിൽ കാണപ്പെടുന്ന സാധാരണ പച്ചക്കറികളിൽ ഒന്നാണ് ചുരയ്ക്ക. ഈ പച്ചക്കറി നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.
ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, കോപ്പർ എന്നിവയാൽ സമ്പന്നമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ മാത്രമല്ല, പോഷകങ്ങളുടെ കുറവ് നികത്താനും പല രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
കാബേജിന്റെ കുടുംബത്തിൽപ്പെട്ട ബ്രോക്ക്ളി മികച്ച പോഷകമൂല്യങ്ങളുള്ള പച്ചക്കറിയാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഹൃദയാരോഗ്യം നിലനിർത്തുക, തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുക, ചർമ്മത്തിന്റെ അകാല വാർധക്യം തടയുക, കാൻസർ സാധ്യത തടയുക എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് ബ്രോക്ക്ളിയ്ക്ക് ഉള്ളത്.