Dark Chocolate: ശരീരഭാരം കുറയ്ക്കാൻ, ഹൃദയാരോഗ്യം സംരക്ഷിക്കാൻ... നിരവധിയാണ് ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ: ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും കലോറി എരിച്ച് കളയുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
ഡയബറ്റിസ് മാനേജ്മെന്റ്: ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾക്ക് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ കഴിയും. കോശങ്ങളെ സാധാരണ രീതിയിൽ പ്രവർത്തിക്കാനും ശരീരത്തിന്റെ ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള കഴിവ് വീണ്ടെടുക്കാനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലേക്കും ഹൃദയത്തിലേക്കും രക്തയോട്ടം വർധിപ്പിക്കുന്നു. അതിനാൽ ഇത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: ഡാർക്ക് ചോക്ലേറ്റ് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലിനെതിരെ പോരാടാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ രോഗത്തിന് കാരണമാകുകയും വാർധക്യ ലക്ഷണങ്ങൾ വേഗത്തിലാക്കുകയും കാൻസറിന് കാരണമാകുകയും ചെയ്യും.
ഹൃദയത്തിന്റെ ആരോഗ്യം: ഡാർക്ക് ചോക്ലേറ്റിൽ മികച്ച അളവിൽ ഫ്ലവനോളുകൾ അടങ്ങിയിട്ടുണ്ട്. ഫ്ലവനോൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.