Weird New Year Traditions: പുതുവർഷത്തിൽ വര്‍ണ്ണാഭമായ അടിവസ്ത്രങ്ങൾ ധരിയ്ക്കുക..! പാത്രം പൊട്ടിയ്ക്കുക... ഇതാ വിചിത്രമായ ചില പാരമ്പര്യങ്ങള്‍

Fri, 31 Dec 2021-9:40 pm,

ഗ്രീസിലെ ആചാരമനുസരിച്ച് പ്രധാന വാതിലിൽ  സവാള കെട്ടുന്നു.  സവാള പുതിയ ജനനത്തിന്‍റെ  പ്രതീകമായി കണക്കാക്കപ്പെടുന്നു, ആളുകൾ അവരുടെ വീടുകൾക്ക് മുന്നിൽ ഉള്ളി കെട്ടുന്നു. പുതുവത്സര ദിനത്തിൽ മാതാപിതാക്കൾ കുട്ടികളെ ഉണർത്തുന്നത് ഉള്ളി തലയിൽ അടിച്ചാണ്.  

 

ഹംഗറിയിൽ, പുതുവർഷത്തിൽ പന്നിയിറച്ചി കഴിക്കുന്നത് ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതുവർഷത്തിൽ പന്നിയിറച്ചി വിഭവങ്ങൾ കഴിച്ചാൽ, മാംസത്തിന്‍റെ കൊഴുപ്പ് അവരുടെ ജീവിതത്തിലും സമ്പത്തും  ഐശ്വര്യവും  കൊണ്ടുവരുമെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്നു. മറുവശത്ത്, പുതുവർഷത്തിൽ മത്സ്യം കഴിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

 

ഇവിടെയുള്ളവർ കഴിഞ്ഞ വർഷത്തെ എല്ലാ മോശം കാര്യങ്ങളും പുതുവർഷത്തിന്‍റെ ആദ്യ ദിവസം കത്തിക്കുന്നു. പോയ വര്‍ഷത്തെ മോശം കാര്യങ്ങള്‍  അവർ അത് ഒരു പേപ്പറിൽ എഴുതി കത്തിക്കുന്നു എന്നതാണ്. ചിലർ മോശം ഫോട്ടോകൾ പോലും കത്തിക്കുന്നു.

ജപ്പാനിലെ ജനങ്ങൾ പുതുവർഷത്തോടനുബന്ധിച്ച് 108 തവണ ഉച്ചത്തിൽ ക്ഷേത്രമണി മുഴക്കുന്നു. ഇതോടെ എല്ലാത്തരം ആശങ്കകളും പ്രശ്‌നങ്ങളും അവസാനിക്കുമെന്നും വർഷം മുഴുവനും സന്തോഷം നിറഞ്ഞതായിരിക്കുമെന്നും അവർ വിശ്വസിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link