Chhattisgarh sukma encounter: രാത്രി വൈകിയും ഏറ്റുമുട്ടൽ ഇതാണ് സംഭവിച്ചത്
സുഖ്മ ബിജാപൂർ അതിർത്തിയിൽ ശനിയാഴ്ചയാണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റമുട്ടൽ നടക്കുന്നത്. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
ഏറ്റമുട്ടലിനിടയിൽ ചിതറിപ്പോയ സുരക്ഷാ സേനയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു മാവോയിസ്റ്റുകൾ. സേനകളുടെ ടാരം ബേസ് ക്യാപിൽ നിന്നും 15 കിലോ മീറ്റർ അകലെയാണ് ഏറ്റമുട്ടൽ നടന്നത്. മെഷിൻ ഗണ്ണുകളും,റോക്കറ്റ് ലോഞ്ചറുകളും വരെ നക്സലുകൾ സേനക്ക് നേരെ ഉപയോഗിച്ചു.
സി.ആർ.പി.എഫിൻറെ കോബ്രാ കമാണ്ടോസ്,ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡ്(ഡി.ആർ.ജി) സ്റ്റേറ്റ് പോലീസിൻറെ ആൻറി നക്സൽ വിങ്ങ് എന്നിവർ ചേർന്നാണ് പ്രദേശത്ത് ഒാപ്പറേഷൻ നടത്തുന്നത്. 22 ജവാൻമാരാണ് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടത്.
ജവാൻമാരുടെ വീരമൃത്യുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിക്കാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്