ഇസ്രായേൽ-ഗാസ സംഘർഷം: ഒരിക്കലും മായാത്ത ചോര പാടുകൾ

Wed, 12 May 2021-10:06 pm,

1948 മുതൽ ആരംഭിച്ച യുദ്ധങ്ങളാണ് ഇന്നും ഇസ്രായേൽ-പാലസ്തീൻ രാഷ്ട്രങ്ങളുടെ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നത്.ഇതിനോടകം വിവിധ ആക്രമണങ്ങളിൽ ആയിരക്കണക്കിന് പേർ ഇരു വിഭാഗങ്ങളിലും കൊല്ലപ്പെട്ടു കഴിഞ്ഞു

ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലുണ്ടായ ആക്രമണം ആണ് പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണം.  

ഗാസയില്‍ നിയന്ത്രണമുള്ള സായുധ സംഘമാണ് ഹമാസ്. നിലവിൽ എറ്റമുട്ടൽ ഇസ്രായേലും ഹമാസും തമ്മിലാണ് ഇതിന് മുമ്പ് ഹമാസും ഇസ്രായേലും തമ്മില്‍ കൊമ്പുകോര്‍ത്തത് 2014ലാണ്. ഗാസയില്‍ ശക്തമായ ആള്‍നഷ്ടവും മറ്റും സംഭവിച്ചു.

വെസ്റ്റ് ബാങ്കിലെ ജൂത കയ്യേറ്റം,ജറുസലേം ആർക്ക് നൽകും,പാലസ്തീൻ അഭയാർഥികളെ എന്ത് ചെയ്യും തുടങ്ങി ഇരു രാജ്യങ്ങൾക്കും സന്ധി ചെയ്യാൻ പറ്റാത്ത നിരവധി വിഷയങ്ങൾ ഉണ്ട്. ട്രംപ് നേരത്തെ ഇതിനൊരു പരിഹാരം പറഞ്ഞിരുന്നെങ്കിലും പാലസ്തീൻ ഇതിനെ പക്ഷപാത പരം എന്ന് വിളിച്ചു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link