Vastu Tips: വീട്ടിൽ കിടക്ക ഏത് ദിശയിൽ ക്രമീകരിക്കണം? ഈ ഒരു തെറ്റ് നിങ്ങളുടെ ജീവിതം നശിപ്പിക്കും
വാസ്തുശാസ്ത്ര പ്രകാരം കിടക്ക ക്രമീകരിക്കുന്നതിന് ശുഭ, അശുഭ സ്ഥാനങ്ങൾ നിശ്ചയിച്ചിരിക്കുന്നു. ഇതിൽ വീഴ്ച വരുത്തുന്നത് ജീവിതത്തിൽ പല പ്രതിസന്ധികൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
വാസ്തുശാസ്ത്ര പ്രകാരം, കിടക്ക ഒരിക്കലും ചുവരിനോട് ചേർത്തിടരുത്. ചുവരിൽ നിന്ന് കുറഞ്ഞത് ആറ് ഇഞ്ച് അകത്തി വേണം കട്ടിൽ ഇടാൻ. ഇത് പ്രാണികളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. വൃത്തിയാക്കാനും എളുപ്പമാണ്. വലുപ്പമുള്ള മുറിയാണെങ്കിൽ കട്ടിൽ മുറിയുടെ മധ്യഭാഗത്ത് ക്രമീകരിക്കാൻ ശ്രമിക്കുക.
വാസ്തുശാസ്ത്ര പ്രകാരം, കിടക്ക കിടപ്പുമുറിയുടെ തെക്ക്-പടിഞ്ഞാറ് ദിശയിലാണ് ക്രമീകരിക്കേണ്ടത്. പാദങ്ങൾ വടക്ക് ദിശയിലും തല തെക്ക് ദിശയിലും വരുന്ന വിധത്തിൽ വേണം കിടക്കേണ്ടത്. ഒരിക്കലും പാദങ്ങൾ തെക്ക് ദിശയിൽ വരുന്ന വിധത്തിൽ ഉറങ്ങാൻ കിടക്കരുത്.
രാത്രി ഉറങ്ങുമ്പോൾ തെക്ക്, പടിഞ്ഞാറ് ദിശകളിലേക്ക് തലവയ്ക്കുന്നതാണ് നല്ലത്. അബദ്ധത്തിൽ പോലും വടക്ക് ദിശയിലേക്ക് തല വയ്ക്കരുത്. ഇത് ജീവിതത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)