Suchithra Nair: ആരാണ് ആ മാതംഗി, ആരാണ് സുചിത്ര നായർ?
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുചിത്ര നായർ ടെലിവിഷന്‍ രംഗത്ത് പ്രശസ്തയാവുന്നതെങ്കിലും കൃഷ്ണ കൃപാ സാഗരമായിരുന്നു താരത്തിൻറെ ആദ്യ സീരിയൽ
ബിഗ് ബോസ് സീസൺ-4ൽ എത്തിയതാണ് താരത്തിന് കൂടുതൽ ശ്രദ്ധ നേടിയത്. ഇവിടെ വെച്ചാണ് തനിക്ക് ലൈഫിലുണ്ടായ ഒരു പ്രണയ നഷ്ടത്തെ പറ്റി സുചിത്ര പറയുന്നത്
starsunfolded.com പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം 28 വയസ്സാണ് താരത്തിൻറെ പ്രായം ഇതിനോടകം പ്രായത്തിനെ വെല്ലുന്ന നിരവധി വേഷങ്ങൾ സുചിത്ര അഭിനയിച്ചു കഴിഞ്ഞു
മലൈക്കോട്ടൈ വാലിബനിൽ മാതംഗി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തു
ബിഗ് ബോസിൽ നിന്നാണ് താരത്തിന് സിനിമയിലേക്ക് അവസരം കിട്ടിയതെന്ന് സുചിത്ര അഭിമുഖത്തിൽ പറഞ്ഞിരുന്നു
ഒരു മ്യൂസിക് ഷോയിൽ അവതാരക ആയിട്ടാണ് സുചിത്ര സ്രീകിനിൽ എത്തുന്നത്. പിന്നെ സീരിയൽ, അതിനു ശേഷം ബിഗ് ബോസ്സിലും അവസരം ലഭിച്ചു-സുചിത്ര അഭിമുഖത്തിൽ പറയുന്നു
എന്തായാലും പ്രേക്ഷകരുടെ വലിയ ശ്രദ്ധ മാതംഗിക്ക് ലഭിച്ചു താരം അതിൻറെ സന്തോഷത്തിലാണ്